ഇരിട്ടി: ബൈക്ക് ചെങ്കല്‍ ലോറിയില്‍ ഇടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു. കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ ഫാത്തിമ മാതാ പള്ളിക്ക് മുന്‍വശത്ത് മലയോര ഹൈവേയില്‍ ഇന്ന് രാവിലെയാണ് അപകടം. കൊട്ടിയൂര്‍ നീണ്ടുനോക്കി സ്വദേശി തുരുത്തിയില്‍ ബിനോയ് (51) ആണ് മരിച്ചത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെ വന്ന ചെങ്കല്‍ ലോറിയില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തിന് പിന്നാലെ ബസിന്റെ പിന്‍ഭാഗത്തെ ടയറില്‍ കുടുങ്ങിയ ബിനോയിയെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി നീണ്ടുനോക്കി ടൗണില്‍ പച്ചക്കറി വ്യാപാരം നടത്തിവരികയാണ് ബിനോയ്.







