പന്നിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

പത്തനംതിട്ട: പന്നിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. അടൂര്‍ തെങ്ങമം അനില്‍ ഭവനത്തില്‍ താമരാക്ഷി(75) ക്കാണ് പരിക്കേറ്റത്. വീടിന്റെ സമീപത്തെ പറമ്പില്‍ വച്ചാണ് ഇവര്‍ക്ക് പന്നിയുടെ കുത്തേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കാലിന് പരിക്കേറ്റ് രക്തം വാര്‍ന്ന് അവശയായി കിടക്കുകയായിരുന്നു താമരാക്ഷി. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. സ്ഥലത്ത് പന്നി ശല്യം കൂടി വരുന്നതായും പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പന്നി ശല്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page