തിരുവനന്തപുരം: അയല്‍ക്കാരനായ കിടപ്പുരോഗിയെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ ഇടിവള കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ലം പനത്തുറ വടക്കേ കൂനം തുരുത്തിയില്‍ ഹരി(34) ആണ് അറസ്റ്റിലായത്. പാച്ചല്ലൂര്‍ സ്വദേശി സുരേഷിനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പരിക്കേറ്റ സുരേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അയല്‍ക്കാരനായ കിടപ്പുരോഗിയെ ആക്രമിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് ഹരിയെ പ്രകോപിപ്പിച്ചത്. പിന്നാലെ പ്രതി കൈയില്‍ കരുതിയ ഇടിവള ഉപയോഗിച്ച് സുരേഷിന്റെ തലയിലും മുഖത്തും ആക്രമിക്കുകയും നിലത്തിട്ട് വലിച്ചിഴക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഹരിക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.







