കാസര്‍കോട്: പനയാല്‍, കുന്നൂച്ചി, ബെരിച്ചാത്തോട് മുത്തപ്പന്‍ മഠപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം മെയ് 26, 27 തീയ്യതികളില്‍ നടക്കും.
26ന് പുലര്‍ച്ചെ നാലിനു ഗണപതിഹോമം. വൈകുന്നേരം നാലിനു ദൈവത്തെ മലയിറക്കല്‍, രാത്രി ഏഴിന് അന്തി വെള്ളാട്ടം, 8ന് അന്നപ്രസാദം, 10ന് സന്ധ്യാവേല .തുടര്‍ന്ന് കളിക്കപ്പാട്ട്, കലശം എഴുന്നള്ളിപ്പ്, വെള്ളകെട്ട്. 27ന് പുലര്‍ച്ചെ അഞ്ചിന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, തുടര്‍ന്ന് പ്രസാദ വിതരണം, ഉച്ചയ്ക്ക് ഒരു മണിക്ക് അന്നപ്രസാദം, കലശം പൊലിക്കല്‍, ദൈവത്തെ മലയകയറ്റല്‍.







