തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്റില്‍ ലൈംഗിക അതിക്രമത്തിനു ഇരയായ യുവതിയെ കണ്ടെത്തി. ബ സ്റ്റാന്റിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്. അവശനിലയിലായ ഇവരെ ഷെല്‍ട്ടല്‍ ഹോമിലേയ്ക്ക് മാറ്റി. വൈദ്യ പരിശോധന ഇന്നു നടത്തും. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാട്ടാക്കട കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്റില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി ഏതാനും ദിവസങ്ങളായി ബസ് സ്റ്റാന്റിലാണ് അന്തിയുറങ്ങുന്നത്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഡിപ്പോയിലെ ജീവനക്കാര്‍ സി സി ടി വിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയെ ഉപദ്രവിച്ചതായി കണ്ടെത്തിയത്. മയക്കുമരുന്ന് ഇടപാട് അടക്കമുള്ള കേസുകളില്‍ പ്രതിയായ പന്നിയോട് സ്വദേശി ഷിബുവാണ് സ്ത്രീയെ പീഡനത്തിനു ഇരയാക്കിയതെന്നും കണ്ടെത്തി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.







