ജിമ്മില്‍ നിന്നിറങ്ങിയ യുവാവിന്റെ തലയില്‍ ചുറ്റിക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു; ഹെല്‍മറ്റ് ധരിച്ചെത്തിയ ആളെ പൊലീസ് തിരയുന്നു

തൃശൂര്‍: ജിമ്മില്‍ നിന്നിറങ്ങിയ യുവാവിന്റെ തലയില്‍ ചുറ്റിക കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃക്കൂരില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തില്‍ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിന് (37) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡേവിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജിമ്മില്‍ നിന്നിറങ്ങിയ ബിനസിനെ ഹെല്‍മറ്റ് ധരിച്ച് പുറകില്‍ നിന്ന് വന്ന ആള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. ബോധം നഷ്ടപ്പെട്ട് നിലത്ത് വീണ യുവാവിന്റെ തലയില്‍ വീണ്ടും ഇയാള്‍ രണ്ട് തവണ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. വഴിയില്‍ വീണുകിടന്നിരുന്ന ബിനസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിനു ശേഷം പ്രതി ഓടി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page