കോഴിക്കോട്: ഡോക്ടറുടെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി. ചൂണ്ട ഗുരുവായൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. എന്നാല്‍ വീട്ടുകാര്‍ മോഷണ വിവരം അറിഞ്ഞിരുന്നില്ല.
ഇന്ന് രാവിലെ ഡോക്ടറുടെ ഭാര്യ ബുഷ്‌റ ഒരു യാത്ര പോകുന്നതിനായി അലമാര തുറന്നുനോക്കിയപ്പോള്‍ ഒരു കമ്മല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് വിവരം കുടുംബാംഗങ്ങളെ അറിയിച്ചു. പിന്നീട് ഡോക്ടര്‍ അലമാര തുറന്ന് പരിശോധിച്ചപ്പോള്‍ 16 പവന്‍ സ്വര്‍ണം മോഷണം പോയതായി കണ്ടെത്തി. രണ്ട് വളകള്‍, രണ്ട് മാലകള്‍, കമ്മലുകള്‍ എന്നിവയാണ് മോഷണം പോയത്.
തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മെയ് എട്ടിന് അജ്ഞാതരായ ആളുകള്‍ വീട്ടിലെത്തിയത് കാണുന്നത്. എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത് ഇന്നാണെന്ന് മാത്രം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







