പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 11 പവൻ കവര്‍ന്ന കേസ്; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍. ഹൊസ്ദുര്‍ഗ്, ഗാര്‍ഡര്‍ വളപ്പിലെ ആഷിഫി(24)നെയാണ് തൃശൂര്‍, പാവറട്ടി പൊലീസ് മംഗ്‌ളൂരുവില്‍ വച്ച് അറസ്റ്റ് ചെയ്തത്. പാവറട്ടി, പുളിഞ്ചേരി പടിക്ക് സമീപത്തെ പുലിക്കോട്ടില്‍ ജോമോന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ്. മൂന്നു ദിവസം മുമ്പാണ് കവര്‍ച്ച നടന്നത്.
അധ്യാപകനായ ജോമോനും ഫാര്‍മസിസ്റ്റായ ഭാര്യയും ജോലിക്കു പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
വിവരമറിഞ്ഞ് എത്തിയ പാവറട്ടി പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെ മംഗ്‌ളൂരുവിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഉച്ചയ്ക്ക് ഒന്നര മണിയോടെ വീട്ടിലെത്തിയ മോഷ്ടാവ് കൈക്കോട്ട് ഉപയോഗിച്ച് വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page