ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

ദുബായ്: ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ദേവഭൂമി ദ്വാരകയില്‍ നിന്നുള്ള അല്‍താഫ് തലാബ് കെര്‍ എന്ന നാവികനാണ് കൊല്ലപ്പെട്ടത്. ‘അല്‍ ഫൈസ് നൂര്‍ സുലൈമാനി’ എന്ന കപ്പലിലെ ജീവനക്കാരനാണ് അല്‍ത്താഫ്. 18 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

അല്‍താഫിന്റെ മരണം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ദുഃഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ‘കടലിലുണ്ടായ സംഭവത്തില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിക്കുന്നു. കപ്പല്‍ ഉടമയുമായി കോണ്‍സുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. വിഷയത്തില്‍ സാധ്യമായ എല്ലാ സഹായവും കോണ്‍സുലേറ്റ് നല്‍കും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു’ – ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക സമൂഹമാധ്യമ കുറിപ്പില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page