വിവാഹ സത്ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഘര്‍ഷം; 10 പേര്‍ക്ക് പരിക്ക്

ഇടുക്കി: വിവാഹസത്ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഘര്‍ഷം. വണ്ടിപ്പെരിയാര്‍ ഗ്രാന്‍പി സ്വദേശികളുടെ വിവാഹസത്ക്കാരത്തിനിടെയാണ് സംഭവം. വരന്റെ അളിയന്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്ലാമലയിലെ കേറ്ററിങ് സംഘത്തിലെ തൊഴിലാളികളും വരന്റെ ബന്ധുക്കളുമാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്.

സത്ക്കാരത്തിന്റെ അവസാന ഘട്ടത്തില്‍ വരന്റെ സഹോദരിയും ഭര്‍ത്താവും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. വരന്റെ ബന്ധുക്കള്‍ ഇരുന്ന ഭാഗത്ത് ഭക്ഷണം വിളമ്പാന്‍ കഴിയില്ലെന്ന് കാറ്ററിംഗ് തൊഴിലാളികള്‍ അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമാവുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page