ഉറങ്ങുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് ദേഹത്തേക്ക് പാമ്പു വീണു; കടിയേറ്റ 15 കാരി തീവ്രപരിചരണ വിഭാഗത്തില്‍

പത്തനാപുരം: ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ 15 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി(15) ആണ് പാമ്പുകടിയേറ്റ് ആശുപത്രിയിലായത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

ഷീറ്റിട്ട വീടിന്റെ മുകളില്‍ നിന്ന് പാമ്പും എലിയും പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. എലി ശല്യമുള്ളതിനാല്‍ ലൈറ്റ് ഓഫ് ചെയ്യാതെയാണ് വീട്ടുകാര്‍ ഉറങ്ങിയിരുന്നത്. പെട്ടെന്ന് എന്തോ ദേഹത്ത് വീണതോടെയാണ് രേവതി ഞെട്ടിയുണര്‍ന്നത്. നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും പാമ്പിനെ കണ്ടിരുന്നു.

പരിശോധിച്ചപ്പോള്‍ കാലില്‍ മുറിവ് കണ്ടു. എലി കടിച്ചതാകുമെന്നാണ് കരുതിയത്. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കടിച്ചത് പാമ്പാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

പാമ്പ് പിന്നീട് അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുനീങ്ങി മാളത്തിനുള്ളില്‍ ഒളിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ തറ കുഴിച്ചു നടത്തിയ പരിശോധനയിലും കണ്ടെത്താനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page