ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

കോഴിക്കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവെ സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.
കോഴിക്കോട് ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി (36) ആണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പൂളപ്പൊയില്‍ റോഡിലെ ഇരട്ട കുളങ്ങരയില്‍ ഇന്ന് രാവിലെയാണ് അപകടം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിസ്സാര പരിക്കേറ്റ ഭര്‍ത്താവ് കുഞ്ഞിമരക്കാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമയമ്മയിലെ ഭര്‍തൃവീട്ടില്‍ നിന്നു മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

You cannot copy content of this page