വോട്ടെണ്ണൽ: സമാധാനം ഉറപ്പുവരുത്താനുള്ള അധികൃത നടപടികൾക്കു രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം ശാന്തവും സമാധാനവുമാക്കുന്നതിനു ജില്ലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അഭ്യര്‍ത്ഥിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം സമാധാനം നിലനിര്‍ത്താനുള്ള അധികൃത നിര്‍ദ്ദേശത്തോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. നിയമസഭാ വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ സഹകരിച്ച എല്ലാവരയും ജില്ലാകളക്ടര്‍ നന്ദി അറിയിച്ചു.വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൃക്കരിപ്പൂര്‍ കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ നാളെ രാവിലെ ആരംഭിക്കുമെന്നു കലക്ടര്‍ പറഞ്ഞു.
ആഹ്‌ളാദ പ്രകടനത്തിന്റെ ആരംഭസ്ഥലം, അവസാനസ്ഥലം, സമയം, പ്രകടനം കടന്നുപോകുന്ന വഴി എന്നിവ മുന്‍കൂട്ടി പോലീസ് അധികാരികളുമായി ആലോചിച്ച് നിശ്ചയിക്കുകയും അതു കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വോട്ടെണ്ണല്‍ ദിവസം വൈകിട്ട് 7ന് ശേഷം യാതൊരു തരത്തിലുള്ള പ്രകടനങ്ങളോ വിജയാഘോഷങ്ങളോ അനുവദനീയമല്ല. സമയപരിധി കര്‍ശനമായി പാലിക്കണം.
പൊതുസ്ഥലങ്ങളിലും റോഡുകളിലും അല്ലെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തകരുടെ വീടുകളുടെ സമീപത്തും പടക്കം ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ഉച്ചഭാഷിണികളുടെ ശബ്ദം അനുവദിച്ചിരിക്കുന്ന പരിധി കവിയാന്‍ പാടില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ ശേഷിക്കുന്ന എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉടന്‍ നീക്കം ചെയ്യണം.
മറ്റുപാര്‍ട്ടികളുടെ പ്രകടനങ്ങളില്‍ പ്രവേശിക്കുന്നത് യാതൊരു കാരണവശാലും അനുവദനീയമല്ല.
നിയമലംഘനം കണ്ടെത്തുന്ന പക്ഷം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിച്ചു.
പി. കെ. ഫൈസല്‍ (ഐ. എന്‍. സി ),ടി. എം. എ. കരീം (സി. പി. എം ) എന്‍. ബാബുരാജ് (ബി. ജെ. പി), ), ഹാരിസ് ചൂരി (ഐ. യു. എം. എല്‍), മുഹമ്മദ് ഫിറോസ് എ. (ആര്‍. എസ്. പി),), കെ. വിജയകുമാര്‍ (എ. എ. പി). വിജയകുമാര്‍ (ബി. എസ്. പി) ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി. വൈ. എസ്. പി. എം. സുനില്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ യോഗത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page