ഇടുക്കി: കൈപ്പത്തി എന്ന് കേള്‍ക്കുമ്പോള്‍ അറപ്പാകുന്നുവെന്ന് സി.പി.എം നേതാവ് എം.എം.മണി. നാളെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് കൈപ്പത്തിയോടുള്ള അനിഷ്ടം മണി പ്രകടിപ്പിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമാണെന്നും നൂറില്‍ കൂടുതല്‍ സീറ്റ് നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നും മണി പറഞ്ഞു. ഇടുക്കിയില്‍ നാലു സീറ്റും നിലനിര്‍ത്തും. തൊടുപുഴയില്‍ എല്‍.ഡി.എഫ് ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല. പി.ജെ ജോസഫ് മാറിയത് ഗുണമാകുമെന്ന് പറഞ്ഞ മണി അപ്പന്‍ ഒന്നും ചെയ്യാത്തിടത്ത് മകനെ നിര്‍ത്തി എന്നൊരു പ്രശ്‌നം യു.ഡി.എഫ് നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഉടുമ്പന്‍ചോലയില്‍ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്. ഇടുക്കിയില്‍ കൈപ്പത്തിയില്‍ യു.ഡി.എഫ് മത്സരിച്ചത് കൊണ്ട് ജയിക്കണം എന്നില്ല. കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി ആണല്ലോ ഇപ്പം രാജ്യം ബിജെപി യുടെ കയ്യില്‍ എത്തിച്ചതെന്നും മണി പരിഹസിച്ചു.







