കോഴിക്കോട് റെഡ് സ്റ്റാര്‍ പ്രസ്സില്‍ തീപിടിത്തം; പേപ്പര്‍ റോളുകള്‍ കത്തിനശിച്ചു

കോഴിക്കോട്: വെള്ളയില്‍ റോഡിലെ റെഡ് സ്റ്റാര്‍ പ്രസ്സില്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പേപ്പര്‍ റോളുകള്‍ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തൊട്ടടുത്ത വീട്ടിലെ സ്ത്രീയാണ് സ്ഥാപനത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അവരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.

ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി, ജനയുഗം പത്രത്തിലെ പേപ്പറുകളും, മറ്റ് സ്ഥാപനങ്ങളിലെ പേപ്പറുകളും മറ്റും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന് അകത്ത് തീപടര്‍ന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page