ഇഷ്ട വിവാഹം മുടക്കാന്‍ ശ്രമിച്ച വിരോധം; പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി: ഇഷ്ട വിവാഹം മുടക്കാന്‍ ശ്രമിച്ചുവെന്ന വിരോധത്തില്‍ പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി സ്വദേശിയും ട്രാവല്‍ ഏജന്‍സി ഉടമയുമായ അസിജിത്ത് (32) ആണ് അസ്റ്റിലായത്.
ഇന്നലെ (വ്യാഴാഴ്ച)രാവിലെയാണ് കേസിനാസ്പദമായ സംഭവം. അവിവാഹിതനാണ് അസിജിത്ത്. അടുത്തിടെ വിവാഹ മോചിതയും തന്നേക്കാള്‍ പ്രായകൂടുതലുള്ള ഒരു യുവതിയുമായി അസിജിത്ത് പ്രണയത്തിലായി. പ്രസ്തുത യുവതിയെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം വീട്ടിലും അറിയിച്ചു. എന്നാല്‍ പിതൃസഹോദരന്‍ പ്രസ്തുത വിവാഹത്തിനു എതിര്‍പ്പ് അറിയിച്ചു. ഈ വിരോധത്തിലാണ് ബൈക്കില്‍ കാറിടിച്ച് പിതൃ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page