കോഴിക്കോട്: വിവാഹ വീട്ടില്‍ ഡിജെ പാര്‍ട്ടിക്കിടയില്‍ അലമാര കുത്തിത്തുറന്ന് വരന്റെ മൂന്നു പവന്റെ മാല മോഷ്ടിച്ചു. വടകര പൂത്തൂരില്‍ പടിക്കല്‍ താഴെകുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെയാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയെല്ലാം ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.







