ബംഗ്ലാദേശ് യുവതികൾ ഉൾപ്പെടെ എട്ടുപേർ കഴക്കൂട്ടത്ത് പിടിയിൽ: പെണ്‍വാണിഭം എന്ന് സംശയം

തിരുവനന്തപുരം: അനധികൃത കുടിയേറ്റക്കാരായ രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടു പേരെ കഴക്കൂട്ടം കാര്യവട്ടം മേനല്ലൂരിലെ ഇരുനില വീട്ടിൽ നിന്ന് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശികളായ സുമി,ഇദ് ഖാനൂൺ, കൊല്ലം സ്വദേശിനി പുഷ്പ, കാട്ടാക്കടയിലെ സുധീ പ്, കർണാടകയിലെ ഡാനിയേൽ, വർക്കല സ്വദേശിനി നൗഫിയ, ബാംഗ്ലൂരിലെ മധുമതി, പശ്ചിമബംഗാളിലെ മൗസ്മി ബസ്വാൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വാടകവീട്ടിൽ നിന്ന് രണ്ട് കാറുകൾ, നിരവധി മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35000 രൂപ വാടകയ്ക്ക് ഇരുനില വീട് ഇവർ വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം രണ്ട് ബംഗ്ലാദേശികളെ കഴക്കൂട്ടത്ത് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത താമസക്കാരായ അന്യരാജ്യക്കാരെയും ഭീകരരെയും പിടി കൂടുന്നതിന് നിയോഗിച്ചിട്ടുള്ള ആന്റിസ്റ്റ് ടെറ റിസ്റ് സ്കോഡാണ് ഇവരെ പിടികൂടിയത്.പോലീസ് ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page