ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; ട്രെയിനടിയില്‍ വീണ് 35കാരിക്ക് ദാരുണാന്ത്യം

കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയില്‍പെട്ട് 35കാരിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പിയാണ് മരിച്ചത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കാല്‍വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് കാണികള്‍ പറയുന്നു. യുവതി സംഭവ സ്ഥലത്തു മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഉപ്പള ,ബേക്കൂറില്‍ പ്രതിശ്രുതവരനെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ വധശ്രമത്തിനു കേസ്, കാരണം വിവാഹത്തോട് അനുബന്ധിച്ച് കെട്ടിയ ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധം

You cannot copy content of this page