ഉപ്പള ടൗണില്‍ പട്ടാപ്പകല്‍ വാനിന്റെ ഗ്ലാസ് തകര്‍ത്ത് അരക്കോടി രൂപ കൊള്ളയടിച്ച കേസ്; സൂത്രധാരന്‍ അറസ്റ്റില്‍, പിടികൂടിയത് ഛത്തീസ്ഗഡില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍

കാസര്‍കോട്: ഉപ്പള ടൗണില്‍ വാനിന്റെ ഗ്ലാസ് തകര്‍ത്ത് അര കോടി രൂപ കൊള്ളയടിച്ച കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ ,മെയിന്‍ റോഡ്, രാംജി നഗറിലെ അറുമുഖന്‍ എന്ന കിട്ടു(55)വിനെയാണ് മഞ്ചേശ്വരം പൊലീസ് ഛത്തീസ്ഗഡിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്.
കൂട്ടു പ്രതികളായ മുത്തുകുമാര്‍, കാര്‍വരന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2024 മാര്‍ച്ച് 27ന് ഉച്ചയ്ക്ക് 2 മണിക്കാണ് കേസിനാസ്പദമായ സംഭവം. ഉപ്പള ടൗണിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎമ്മിന് മുന്‍വശം സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ‘സെക്യുയര്‍ വാല്യൂ ‘എന്ന കമ്പനിയുടെ വാനിന്റെ ഗ്ലാസ് തകര്‍ത്ത് അരക്കോടി രൂപ സൂക്ഷിച്ചിരുന്ന ബാഗ് കൊള്ളയടിച്ചുവെന്നാണ് കേസ്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊള്ളക്കാരെ തിരിച്ചറിഞ്ഞത്. മഞ്ചേശ്വരം എസ് ഐ ദിനേശ് രാജന്‍, പൊലീസുകാരായ ദിനേശ്, ചന്ദ്രകാന്ത, സന്ദീപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറുമുഖനെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page