ചൂട് :എ.സി. വാങ്ങാൻ ഭർത്താവ് തയ്യാറായില്ല; ഭാര്യ തൂങ്ങി മരിച്ചു

ചെന്നൈ :കടുത്ത ചൂടിലും എസി വാങ്ങാൻ ഭർത്താവ് തയ്യാറാകാത്തതിനെ തുടർന്ന് സ്കൂൾ പഠനകാലം തൊട്ട് പ്രേമത്തിൽ ആയിരുന്ന ഭാര്യ തൂങ്ങിമരിച്ചു. തിരുവള്ളൂർ പുല്ലാര മ്പലത്തിലെ മോണിക്ക (23)ആണ് ആത്മഹത്യ ചെയ്തത്. വേനൽ അതികഠിനമാവുകയാണെന്നും അതിനാൽ അടിയന്തരമായി എസി വാങ്ങണമെന്നും മോണിക്ക ഭർത്താവും തുണികട ജീവനക്കാരനുമായ ആകാശി നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.ഇത് സംബന്ധിച്ച് പതിവായി ഇവർ തമ്മിൽ തർക്കവുമുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും തർക്കം ഉണ്ടായി. ചൂട് കൂടുതലായതുകൊണ്ട് ഭർത്താവും അയാളുടെ സഹോദരനും മാതാപിതാക്കളും ടെറസിൽ കിടന്നു. രാവിലെ മുറിയിലെത്തിയപ്പോൾ മോണിക്ക തൂങ്ങിയ നിലയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മോണിക്കയുടെ മാതാപിതാക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ പ്രണയത്തിലായിരുന്ന ആകാശും മോണിക്കയും രണ്ടര വർഷവും മുമ്പാണ് വിവാഹിതരായത്. മകളുടെ വിവാഹം പ്രണയ വിവാഹമായതിനാൽ മാതാപിതാക്കൾ സഹകരിച്ചിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page