മലപ്പുറം: വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യ ചികിത്സയ്ക്കിടെ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശിനി ചേരിക്കല്ലന്‍ ഷഫ്‌ന(25) ആണ് മരിച്ചത്. സംഭവത്തില്‍ ഷഫ്‌നയുടെ ഭര്‍ത്താവ് മുന്‍ഷാദിനെ (30) പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. സാധനം വാങ്ങുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു.
ഇതിനിടെ പ്രകോപിതനായ മുന്‍ഷാദ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ എടുത്ത് ഷഫ്‌നയുടെ ദേഹത്തൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷഫ്‌നയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.







