പുല്ലൂരിൽ വായന കളരിക്ക് തുടക്കമായി

കാസർകോട്: പുല്ലൂർ ഏ കെ ജി സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 20 മുതൽ മെയ് 20 വരെ ബാലവേദി കുട്ടികൾക്കായി നടത്തുന്ന വായനാ കളരിക്ക് തുടക്കമായി. റീൽസ് – ഡോക്യുമെൻ്ററി , പുസ്തകാസ്വാദനം , റീഡിംഗ് തിയേറ്റർ , നാടക കളരി,കഥ – കവിത – ചിത്ര ശില്പശാല , വോളിബോൾ പരിശീല നക്യാമ്പ് , വിനോദയാത്ര. കൈയെഴുത്ത് മാസികതയ്യാറാക്കൽ എന്നിവ നടക്കും.കളരി സാഹിത്യകാരനും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി. കെ. പനയാൽ ഉൽഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ ഒയക്കട അദ്ധ്യക്ഷത വഹിച്ചു . വായനകളരി കൺവീനർ വി.മാധവൻ , താലുക്ക് ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ പി അബ്‌ദുൾലത്തീഫ് .എം വിജയൻ , ഗ്രന്ഥാലയം സെക്രട്ടറി എംവി നാരായണൻ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊറോണ കാലത്ത് ബേക്കലിൽ ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പിക്കപ്പില്‍ 6 കിലോ കഞ്ചാവ് കടത്തിയ കേസ്; കാഞ്ഞങ്ങാട് സ്വദേശികളായ പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page