പെട്രോള്‍ തീര്‍ന്ന് ബൈക്ക് നിന്നു; പിന്നാലെയെത്തിയ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ എത്തിച്ചു. കണ്ണനാകുഴി ക്ഷേത്രത്തിന് സമീപത്തുണ്ടായ അപകടത്തില്‍ താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തില്‍ രാധാകൃഷ്ണന്‍ – സുജാത ദമ്പതികളുടെ മകന്‍ ഹരിനാരായണന്‍ (20) ആണ് മരിച്ചത്. ഹരിനാരായണന്റെ സുഹൃത്ത് ആദിത്യന്‍ (20) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. മറ്റൊരു സുഹൃത്തായ അക്ഷയുടെ പരിക്ക് ഗുരുതരമല്ല.

ഓടിക്കൊണ്ടിരിക്കെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് നിന്നു പോയി. പിന്നാലെ മറ്റൊരു സുഹൃത്തായ അക്ഷയ്‌ക്കൊപ്പം പരിശോധിച്ചു നില്‍ക്കുമ്പോള്‍ അതുവഴി എത്തിയ കോഴികയറ്റി വന്ന പിക്കപ് വാന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്ത് തന്നെ ഹരിനാരായണന്‍ മരിച്ചു. ആദിത്യനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ഹരിനാരായണന്‍. മൃദംഗ കലാകാരന്‍ കൂടിയാണ്. സഹോദരി വിദ്യ ജര്‍മ്മനിയില്‍ നിന്നു നാട്ടിലെത്താനിരിക്കെയാണ് അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page