കയ്യില്‍ പെട്രോളുമായെത്തി ഡോക്ടറുടെ കാറിന് തീയിട്ടു; പ്രതിയായ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

കോട്ടയം: കയ്യില്‍ പെട്രോളുമായെത്തി ഡോക്ടറുടെ കാറിന് തീയിട്ടു. കോട്ടയം ഗാന്ധി നഗറില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഡോക്ടറുടെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനായ ചെല്ലപ്പന്‍(87) ആണ് കാറിന് തീയട്ടത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ചെല്ലപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ പെട്രോളുമായെത്തിയ ചെല്ലപ്പന്‍ ഡോക്ടറുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീയിടുകയായിരുന്നു. അതേസമയം ചെല്ലപ്പനെ ഈ അതിക്രമത്തിന് പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. തന്നോട് ചെല്ലപ്പന് മുന്‍ വൈരാഗ്യമില്ലെന്നാണ് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയത്. ചികിത്സയിലായതിനാല്‍ ചെല്ലപ്പന്റെ മൊഴി …

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; 19 കാരന്‍ മരിച്ചു

കണ്ണൂര്‍: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ ചേലേരി, നൂഞ്ഞേരിയിലെ മുഹമ്മദ് സൂഫിയാന്‍ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പതേകാല്‍ മണിയോടെ കണ്ണാടിപ്പറമ്പിലാണ് അപകടം. ബസിനെ മറികടന്ന് എത്തിയ ബൈക്ക് സൂഫിയാന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നു തെറിച്ചു വീണ സൂഫിയാന്റെ തല ഫുട്പാത്തില്‍ ഇടിക്കുകയായിരുന്നു.

15 കാരനായ മകന് നേരെ വടിയും കസേരയും ഉപയോഗിച്ച് പിതാവിന്റെ ക്രൂര മര്‍ദനം; പ്രതി അറസ്റ്റില്‍

ഇടുക്കി: 15 കാരനായ മകനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി ഉടുമ്പന്നൂരില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തില്‍ പിതാവ് നജീബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് പ്രകോപനമില്ലാതെ വടിയും കസേരയും ഉപയോഗിച്ച് മകനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ നജീബ് മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അയല്‍വാസികളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് …

വിഷുകൈനീട്ടവുമായി പെരിയയിലെ വ്യാപാരി വനിതാവിംഗ്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പെരിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കി. മുതിര്‍ന്ന അംഗം രമണി കണ്ണന് കൈനീട്ടം നല്‍കി വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് സജന നാരായണന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ബേബി മധു, സെക്രട്ടറി പ്രജിത കലാധരന്‍, വൈസ് പ്രസിഡണ്ട് ബബിത നിരണ്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവർ സംബന്ധിച്ചു.

ഭാര്യയെ നോക്കി കുരച്ചതിന് അയല്‍ക്കാരന്റെ വളര്‍ത്തുനായയെ ക്രൂരമായി ആക്രമിച്ചു; യുവാവിനെതിരെ കേസ്

ബെംഗളൂരു: ഭാര്യയെ നോക്കി കുരച്ചതിന് അയല്‍ക്കാരന്റെ വളര്‍ത്തുനായയെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു നോര്‍ത്തിലെ അവരേഹള്ളിയില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തില്‍ ഉടമ അഞ്ജനപ്പയുടെ പരാതിയിലാണ് അയല്‍വാസി ഗോപിക്കെതിരെ കേസെടുത്തത്. യുവാവ് നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് ഉടമ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാര്യയെ നോക്കി കുരച്ച നായയെ യുവാവ് ഉടമയുടെ വീട്ടില്‍ കയറി മരക്കമ്പുകൊണ്ട് തുടര്‍ച്ചയായി ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗേറ്റിന് സമീപം …

26ാം പിറന്നാള്‍ ആഘോഷത്തിനിടെ ഇന്ത്യന്‍ വംശജനായ യുവ എന്‍ജിനീയര്‍ യുഎസിലെ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു

വിജയനഗരം: 26ാം പിറന്നാള്‍ ആഘോഷത്തിനിടെ ഇന്ത്യന്‍ വംശജനായ യുവ എന്‍ജിനീയര്‍ യുഎസില്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സിംഗി റെഡ്ഡി സായ് ശ്രീഹരികൃഷ്ണയാണ് മരിച്ചത്. ജന്മദിനം പ്രമാണിച്ച് ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കാലിഫോര്‍ണിയയിലെ ഒരു വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു സിംഗി റെഡ്ഡി. തുടര്‍ന്ന് തനിക്ക് നീന്തല്‍ ഇഷ്ടമാണെന്ന് പറഞ്ഞ് സിംഗി റെഡ്ഡി വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും നിമിഷങ്ങള്‍ക്കകം ചുഴിയില്‍ പെട്ട സിംഗി റെഡ്ഡി മുങ്ങിത്താഴുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയെങ്കിലും ശക്തമായ നീരൊഴുക്കുള്ളതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അടിയന്തര …

ഡ്രൈവര്‍ ഉറങ്ങിപ്പോയി; കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, യുവ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം, സഹയാത്രികർക്കും ഡ്രൈവര്‍ക്കും പരിക്ക്

സുള്ള്യ: ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവ എഞ്ചിനീയര്‍ മരിച്ചു. സുള്ള്യ, കണ്ടടുക്കയിലെ ശശികല ഭട്ടിന്റെ ഏക മകള്‍ ക്ഷിപ്ര (27)യാണ് മരിച്ചത്. സുള്ള്യയിലെ കെവിജി കോളേജില്‍ നിന്നു ഡിപ്ലോമയും നിട്ടെയില്‍ നിന്നു എം ടെകും നേടിയ ക്ഷിപ്ര ബംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ക്ഷിപ്രയും സഹപ്രവര്‍ത്തകരായ മറ്റു മൂന്നു പേരും കാറില്‍ ആന്ധ്രാ പ്രദേശിലേയ്ക്ക് യാത്രപോയതായിരുന്നു. കര്‍ണൂലില്‍ എത്തിയപ്പോള്‍ …

ചൂടുകാലത്ത് ‘ചൂടന്മാർ’ സജീവം;വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നു ദുരന്തനിവാരണ അതോറിറ്റി; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

കാസര്‍കോട്: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണം നടക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005, സെക്ഷന്‍ 54 പ്രകാരം നടപടിയെടുക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു. “ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നും കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുതെന്നുമാണ് …

പെരിയ, മൂന്നാംകടവില്‍ വീണ്ടും അപകടം: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പുല്ലൂരിലെ സഹോദരിമാര്‍ക്ക് ഗുരുതരം, ആറുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: പെരിയ- കുണ്ടംകുഴി റോഡിലെ മൂന്നാംകടവില്‍ വീണ്ടും അപകടം. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മറിഞ്ഞ് സഹോദരി മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന ആറു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുല്ലൂര്‍, മധുരമ്പാടിയിലെ മഞ്ജുഷയുടെ മക്കളായ കാവ്യ (28), ചൈതന്യ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്ച രാവിലെ എട്ടേമുക്കാല്‍ മണിയോടെയാണ് അപകടം ഉണ്ടായത്. കുണ്ടംകുഴിയിൽ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറുവയസ്സുള്ള കുട്ടിയുമായി പോവുകയായിരുന്നു സഹോദരങ്ങള്‍. മൂന്നാംകടവ് ഇറക്കത്തില്‍ എത്തിയപ്പോള്‍ സ്ഥിരം അപകടം …

മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് ‘സ്വര്‍ണക്കള്ളന്‍’ ‘അടിക്കുറിപ്പ്’; പത്തൊന്‍പതുകാരനെതിരെ കേസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ‘സ്വര്‍ണക്കള്ളന്‍’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പത്തൊന്‍പതുകാരനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനും പിണറായി സ്വദേശിയുമായ സുധീറിന്റെ പരാതിയില്‍ കണ്ണൂര്‍ പച്ചപ്പൊയ്ക സ്വദേശി അനുനന്ദിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിയദര്‍ശിനി ഓലായിക്കര എന്ന പേജിലാണ് ചിത്രം പങ്കുവച്ചത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും മനഃപ്പൂര്‍വം ലഹളയുണ്ടാക്കാനും സോഷ്യല്‍ മീഡിയയിലൂടെ ശ്രമിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും ഇതുവഴി മാനസിക വിഷമം ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.

പണം ആവശ്യപ്പെട്ട് യുവതിയുടെ തുടര്‍ച്ചയായ ബ്ലാക്ക് മെയിലിംഗ്; മനംനൊന്ത ഫിറ്റ്നസ് പരിശീലകന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: പണം ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയുടെ തുടര്‍ച്ചയായ ബ്ലാക്ക് മെയിലിംഗില്‍ മനംനൊന്ത് ഫിറ്റ്നസ് പരിശീലകന്‍ ആത്മഹത്യ ചെയ്‌തെന്ന ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ബെംഗളൂരുവില്‍ ഫിറ്റ് നെസ് പരിശീലകനായി ജോലി ചെയ്യുന്ന 28 കാരനായ ദിലീപ് ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആരോപണ വിധേയയായ 42 കാരിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി. യോഗിത എന്ന യുവതിയാണ് സഹോദരന്റെ മരണം അറിയിച്ച് തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതെന്നും അപ്പോഴാണ് മരണ വിവരം അറിയുന്നതെന്നും ദിലീപിന്റെ …

ശുഭദിനവും ശുഭരാത്രിയും വഴിമാറി: ഫോണില്‍ പരിചയപ്പെട്ട 17 കാരിയോട് സ്ഥിരമായി വിവാഹ അഭ്യര്‍ത്ഥന; അഡൂര്‍ സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: ഫോണിലൂടെ പരിചയപ്പെട്ട 17 കാരിയോട് സ്ഥിരമായി വിവാഹ അഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ അഡൂര്‍ സ്വദേശിക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് 23കാരനെതിരെ കേസെടുത്തത്.ഫോണ്‍ വഴിയാണ് പെണ്‍കുട്ടിയുമായി യുവാവ് പരിചയപ്പെട്ടതെന്നു പറയുന്നു. പിന്നീട് എല്ലാ ദിവസവും രാവിലെ ശുഭദിനവും രാത്രിയിൽ,ശുഭരാത്രിയും നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവത്രെ. പിന്നീട് സന്ദേശത്തിന്റെ സ്വഭാവം മാറുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. തനിക്ക് വിവാഹത്തിനു താല്‍പ്പര്യം ഇല്ലെന്നു പെണ്‍കുട്ടി അറിയിച്ചുവെങ്കിലും …

വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവ് വയോധികയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പണവും കമ്മലും മൊബൈല്‍ ഫോണുമായി കടന്നു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പട്ടോളി, തൊടുവളം, മാത്രാടന്‍ ഹൗസിലെ എം നാരായണി (73)യാണ് അതിക്രമത്തിനു ഇരയായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാല്‍ മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകളുടെ വീട്ടില്‍ എത്തിയതായിരുന്നു പരാതിക്കാരി. ഈ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന കണ്ടാല്‍ അറിയാവുന്ന ഒരാള്‍ നാരായണിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നു പറയുന്നു. അതിനു ശേഷം അലമാര …

പോളിംഗ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണം; വിഡി സതീശന്‍; വൈകുന്നത് സംശയങ്ങള്‍ക്ക് വഴിവെക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു ദിവസമായിട്ടും പോളിംഗ് ശതമാനത്തിന്റെ അവസാന കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടാത്തത് സംശയങ്ങള്‍ക്കിടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. നിയോജക മണ്ഡലം തല പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ വോട്ടിംഗ് നിലയും ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ …

ഷിറിയ പുഴയിലെ മണലൂറ്റ്; മാഫിയ തലവന്മാരായ മൂന്നു പേര്‍ അറസ്റ്റില്‍

കുമ്പള: ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.ദീര്‍ഘനാളായി മണലൂറ്റു കേസുകളില്‍ മണലും ലോറിയും തോണികളുമൊക്കെ പിടിയിലായിരുന്നെങ്കിലും മണലൂറ്റു മാഫിയ തലവന്മാര്‍ തന്ത്രപൂര്‍വ്വം പിടിയില്‍ നിന്നു വഴുതി മാറുകയായിരുന്നു. ആദ്യമായാണ് മണലൂറ്റല്‍ മാഫിയ തലവന്മാര്‍ കെണിയിലാവുന്നത്. ഇച്ചിലങ്കോട്ടെ ഇഷാന മന്‍സിലിലെ മുഹമ്മദ് ഫാറൂഖ് (52), ഇച്ചിലങ്കോട്ടെ അബ്ദുല്‍ ബഷീര്‍ (48), കൂടാല്‍ മേര്‍ക്കളയിലെ മുഹമ്മദലി (47) എന്നിവരാണ് അറസ്റ്റിലായത്. ഷിറിയ പുഴയിലെ ഇച്ചിലങ്കോട് നിന്നു പൂഴി കടത്താനുള്ള ശ്രമത്തിനിടെ ലോറിയും …

കിണര്‍ പണിക്കിടെ അപകടം: കയര്‍ പൊട്ടി വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കാസര്‍കോട്: കിണര്‍ പണിക്കിടയില്‍ കയര്‍പൊട്ടി വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനപ്പെട്ടി, കാവില്‍ വീട്ടിലെ ചന്ദ്രന്‍ നായരുടെ മകന്‍ രാജന്‍ (64)ആണ് മരിച്ചത്.ഞായറാഴ്ച വാഴുന്നോറടി, മേനിക്കോട്ടാണ് അപകടം. ജോലിക്കിടയില്‍ വീണ് കാലൊടിഞ്ഞ നിലയിലാണ് രാജനെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമായിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക സംശയം. പോസ്റ്റു മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത …

രാഷ്ട്രീയക്കളിയാട്ടം

പരമാധികാര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതി- വോട്ടു ചെയ്യുന്നതിനുള്ള നടപടിക്രമം- മാറിക്കൊണ്ടേയിരിക്കുന്നു. റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ വോട്ട് പെട്ടികളില്‍ സമ്മതിദായകര്‍ വോട്ട് ഇടുകയായിരുന്നു. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ഓരോ പെട്ടി പോളിങ്ങ് ബൂത്തിലെ രഹസ്യമുറിയില്‍ നിരത്തിവെച്ചിട്ടുണ്ടാകും. വോട്ടു ചെയ്യാനുള്ള അര്‍ഹത ഇരുപത്തൊന്ന് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വോട്ടര്‍ പട്ടിക തയ്യാറാക്കും. ഉദ്യോഗസ്ഥന്മാര്‍ ഓരോ വീട്ടിലും പോയി വോട്ട് ചെയ്യാന്‍ അവകാശമുള്ളവരുടെ വിവരം ശേഖരിക്കും. വോട്ടര്‍ പട്ടിക …

എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് മെയ് 30, 31 തിയതികളില്‍ ഊജംപദവില്‍

കുമ്പള: 33-ാമത് എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ ‘സാഹിത്യോത്സവ്’ മെയ് 30, 31 തിയതികളില്‍ ഊജംപദവില്‍ നടക്കും. സ്വാഗതസംഘം ഭാരവാഹികളായിസാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: മുസ്തഫ ഹാജി (ചെയ.), അസ്ഗര്‍ അലി സഖാഫി(ജന.കണ്‍.), ശഫീഖ് ടിഎം, രിഫായി ഹിഷാമി (ഫിനാ.കണ്‍).നസീര്‍ ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്‍ഷാദ് അഹ്‌സനി, അബ്ദുല്‍ റഹ്‌മാന്‍ സഅദി പ്രസംഗിച്ചു.