സീതാംഗോളി ബദിയടുക്ക റൂട്ടിൽ ഓടുന്ന ബസ്സുകൾക്ക് കുമ്പള പഴയ ബസ്റ്റാഡിൽ നാളെ (ചൊവ്വ) മുതൽ പ്രവേശനം

കുമ്പള: സീതാംഗോളി ബദിയടുക്ക റൂട്ടിൽ ഓടുന്ന ബസ്സുകൾക്ക് കുമ്പള പഴയ ബസ്റ്റാഡിൽ നാളെ (ചൊവ്വ) മുതൽ പ്രവേശനത്തിന് അനുമതി. കുമ്പള പഴയ ബസ് സ്റ്റാന്റിൽ ബസ്റ്റു കൾ കയറ്റാനും യാത്രക്കാരെ കയറ്റാനും ഇറക്കാനും പഞ്ചായത്ത് ഭരണ സമിതി അനുമതി നൽകി.കുമ്പളയിൽ നിന്ന് ബദിയടുക്ക, മുള്ളേരിയ, സീതാംഗോളി, പെർള,ശാന്തിപള്ള, പേരാൽ എന്നി പ്രദേശങ്ങളിലേക്ക് പോവുന്ന യാത്രകാർക്ക് കുമ്പള ടൗണിൽ നിന്ന് ബസ് കയറണമെങ്കിൽ ഇപ്പോൾ കുറേ ദുരം നടക്കേണ്ട അവസ്ഥയായിരുന്നു. ഇതു ബസ്സുകൾക്കും യാത്രക്കാർക്കും കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു ബദിയടുക്ക …

വിവാദത്തിനൊടുവില്‍ പോളിംഗ് കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു; കേരളത്തില്‍ ആകെ 79.63 ശതമാനം പോളിംഗ്

രുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ പോളിംഗ് കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇവിഎമ്മും തപാല്‍ വോട്ടും ചേര്‍ത്ത് കേരളത്തില്‍ 79.63 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോം, സര്‍വീസ് വോട്ടുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രിസൈഡിങ്ങ് ഓഫീസര്‍ രേഖപ്പെടുത്തിയ കണക്കാണ് പുറത്തുവിട്ടത്. അന്തിമ കണക്ക് വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്തിമ കണക്ക് വന്നതിന് ശേഷം ഇന്‍ഡക്‌സ് കാര്‍ഡ് ഇറക്കും. തപാല്‍ വോട്ട് ഇന്നലെ വരെ മുതിര്‍ന്ന പൗരന്‍മാര്‍ 96.3 …

മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ : ഡാളസിൽ ബോധവൽക്കരണ സെമിനാർ നടത്തി

പി പി ചെറിയാൻഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ ഗാർലന്റ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡാളസ് ഫോർട്ട് വർത്ത് മേഖലയിലെ മുതിർന്ന പൗരന്മാർ പങ്കെടുത്തു.മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ വെല്ലുവിളികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. കുമാര പിള്ള മുഖ്യപ്രഭാഷണം നടത്തി. വാർദ്ധക്യകാലത്തെ ആരോഗ്യപ്രശ്നങ്ങളെയും അവയെ …

സൂര്യ താപം വീണ്ടും ഉയരാൻ സാധ്യത ; മുന്നറിയിപ്പ് :മഞ്ഞ അലർട്ട്

തിരുവനന്തപുരം:കേരളത്തിൽ ഇന്ന് (13)മുതൽ 15വരെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും; തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി സെൽഷ്യസ് വരെയും …

സെക്രട്ടറിയേറ്റിന് മുന്നിലെ വന്‍മരം ഒടിഞ്ഞുവീണു; ശബ്ദം കേട്ട് ആളുകള്‍ ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് മുന്നിലെ വന്‍മരം ഒടിഞ്ഞുവീണു. ശബ്ദം കേട്ട് മരത്തിനടിയിലും പരിസരത്തുമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം. അഗ്‌നിശമന സേനയെത്തി മരം മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. മരം ഒടിഞ്ഞുവീണതറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് എത്തി.

കുടുംബ തര്‍ക്കം; മരുമകന്റേയും കൂട്ടാളികളുടേയും കുത്തേറ്റ് 45 കാരി മരിച്ചു

ബെംഗളൂരു: കുടുംബ തര്‍ക്കത്തില്‍ മരുമകന്റേയും കൂട്ടാളികളുടേയും കുത്തേറ്റ് ചികിത്സയിലായിരുന്ന 45 കാരി മരിച്ചു. അഡുഗോഡിയിലെ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന മഗേശ്വരിയാണ് മരിച്ചത്. സംഭവത്തില്‍ മഗേശ്വരിയുടെ ഇളയ സഹോദരനും മകളുടെ ഭര്‍തൃപിതാവുമായ മണി വര്‍ണ്ണന്‍, മകളുടെ ഭര്‍ത്താവ് മണികിരണ്‍, മണി കിരണിന്റെ കുടുംബ സുഹൃത്തുക്കളായ സ്റ്റീഫന്‍, അഭിഷേക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നും ബെംഗളൂരിവിലെത്തിയവരാണ് മരിച്ച മഗേശ്വരിയുടെ കുടുംബം. മഗേശ്വരിയുടെ മൂത്ത സഹോദരിയുടെ മകള്‍ ചാരുലതയെ മണികിരണ്‍ ആണ് വിവാഹം കഴിച്ചത്. എന്നാല്‍ കുറച്ചുകാലമായി അഭിപ്രായഭിന്നതകളെ …

മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

പി പി ചെറിയാൻ ഡാളസ് : സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂര്‍ത്തിയാക്കി മടങ്ങുന്ന മനു അച്ചനും ഡാളസ് സി എസ് ഐ കോണ്‍ഗ്രിഗേഷനില്‍ സേവനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിക്കുന്ന സുഗു അച്ചനും ഇടവക ഹൃദയസ്പര്‍ശിയായി യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 12ന് രാവിലെ നടന്ന ഇംഗ്ലീഷ് വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് വിപുലമായ പരിപാടികളോടെയാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. അലക്‌സാണ്ടര്‍ ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ഇംഗ്ലീഷ് ക്വയര്‍ ആലപിച്ച മനോഹരമായ ഗാനത്തോടെയാണ് ഭക്തിസാന്ദ്രമായ പരിപാടി ആരംഭിച്ചത്. …

പൊലീസ് സ്റ്റേഷനില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം; നില ഗുരുതരം

കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ യുവാവിന്റെ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയ ശേഷം സുരേഷ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസുകാര്‍ ഓടിയെത്തി തീകെടുത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. 90 ശതമാനം പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം സുരേഷ് ഭാര്യയെയും മക്കളേയും ആക്രമിച്ചതായി പറയുന്നു. തുടര്‍ന്ന് ഭാര്യ ഇതുസംബന്ധിച്ച് …

ടെറസില്‍ ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊല്ലം: ടെറസില്‍ ഉറങ്ങുന്നതിനിടെ സമീപത്തെ കെട്ടിടത്തിലേക്ക് മറിഞ്ഞ് വീണ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ശാസ്താംകോട്ട റവന്യു ടവറിന്റെ ജിപ്‌സം പണിക്കായി എത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി തംബുരുവിനാണ്(30) പരിക്കേറ്റത്. ഫില്‍റ്റര്‍ ഹൗസ് ജംക്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. എന്നാല്‍ കനത്ത ചൂട് കാരണം തൊഴിലാളികള്‍ രാത്രി ടെറസില്‍ കിടക്കുകയാണ് പതിവ്. രാവിലെ മറ്റ് തൊഴിലാളികള്‍ എഴുന്നേറ്റപ്പോള്‍ തംബുരുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീണു കിടക്കുന്നത് …

കളിത്തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; നാലംഗ സംഘം അറസ്റ്റില്‍

ബെംഗളൂരു: കളിത്തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന പരാതിയില്‍ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, കേരളം, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഇവര്‍ ബെംഗളൂരുവിലെ ജെയിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണെന്നും പൊലീസ് അറിയിച്ചു. ആഡംബര ജീവിതം നയിക്കാനാണ് സംഘം തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒഡീഷ സ്വദേശിയായ മൊഹന്തിയെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. മൊഹന്തിയെ ഹോസ്റ്റലില്‍ നിന്ന് പ്രലോഭിപ്പിച്ച് ഒരു കാറില്‍ കയറ്റുകയും പിന്നീട് സംഘം അവരുടെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്ന് …

നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മ കലശോത്സവവും വാര്‍ഷികോത്സവവും 18 മുതല്‍ 24 വരെ

കാസര്‍കോട്: നുള്ളിപ്പാടി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മ കലശോത്സവം ഏപ്രില്‍ 18മുതല്‍ 23 വരെയും വാര്‍ഷിക മഹോത്സവം 24നും ആഘോഷിക്കും.18നു രാവിലെ ഗണപതി ഹോമത്തോടെയാണ് ആഘോഷങ്ങളാരംഭിക്കുക. തുടര്‍ന്ന് മല്ലികാര്‍ജ്ജുന ക്ഷേത്രം കറന്തക്കാട് ശ്രീ വീര ഹനുമാന്‍ മന്ദിരം എന്നിവിടങ്ങളില്‍ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലവറ ഘോഷയാത്ര നടക്കും. തുടര്‍ന്ന് സാക്‌സോഫോണ്‍ സംഗീതം. വൈകിട്ട് തന്ത്രികള്‍ക്കു പൂര്‍ണ്ണ കുംഭ സ്വാഗതം. വൈകിട്ട് സാംസ്‌കാരിക പരിപാടികള്‍ എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും.7.30ന് ഓര്‍ക്കസ്ട്ര. 19ന് …

ഗൃഹനാഥന്‍ വീട്ടില്‍ മരിച്ച നിലയില്‍; തലയിൽ പരിക്ക്

പയ്യന്നൂര്‍: തളിപ്പറമ്പ്, പൂവം, കാര്‍ത്തികപുരം സ്വദേശിയും അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളില്‍ ജോസി (67)നെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. പൂവം ടൗണിനു സമീപത്ത് കൂവേരി റോഡില്‍ ഇദ്ദേഹത്തിനു വീടുണ്ട്. ഈ വീട്ടില്‍ ആള്‍ താമസം ഇല്ലെങ്കിലും ഇടയ്ക്കിടെ എത്തി വൃത്തിയാക്കാറുണ്ട്. ഞായറാഴ്ചയും ഇക്കാര്യം പറഞ്ഞാണ് അമ്മംകുളത്തെ വീട്ടില്‍ നിന്നു ഇറങ്ങിയത്. സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സെന്‍ട്രല്‍ ഹാളിലെ തറയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. തലയ്ക്ക് പരിക്കുണ്ട്. തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: …

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഫ്‌ളവര്‍ ബോളെറിഞ്ഞു; ബോംബെന്ന് കരുതി സൈക്കിളില്‍ നിന്നിറങ്ങിയോടി നടന്‍ വിജയ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഫ്‌ളവര്‍ ബോളെറിഞ്ഞപ്പോള്‍ ബോംബെന്ന് കരുതി സൈക്കിളില്‍ നിന്നിറങ്ങിയോടിയ നടന്‍ വിജയ് ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നു. തമിഴ് വെട്രി കഴകം അധ്യക്ഷനായ വിജയ് കന്യാകുമാരിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലാണ്. പ്രചാരണത്തിന്റെ ഭാഗമായി സൈക്കിള്‍ ചവിട്ടി നീങ്ങുകയായിരുന്നു വിജയ്. അപ്പോഴാണ് നടന്റെ അടുത്തേക്ക് ജനക്കൂട്ടത്തില്‍ നിന്നു ഒരാള്‍ ഫ്‌ളവര്‍ ബോളെറിഞ്ഞത്. ഇതു കണ്ട് ബോംബാണെന്ന് കരുതി എന്തോ വിജയ് ഉടന്‍ …

നാട്ടിലിറങ്ങിയ കാട്ടാന കിണറ്റില്‍ വീണു

സുള്ള്യ: കാട്ടില്‍ നിന്നു നാട്ടിലെത്തിയ കാട്ടാന പൊട്ടക്കിണറ്റില്‍ വീണു. സുള്ള്യ, പേരാജെ, കല്‍ചാര്‍പെയ്ക്ക് സമീപത്തു തിങ്കളാഴ്ച രാവിലെയാണ് ആനയെ കിണറ്റില്‍ വീണ നിലയില്‍ നാട്ടുകാര്‍ കണ്ടത്. വലിയ ആഴമുള്ളതാണ് കിണര്‍. വിവരമറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. ഇതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ആശുപത്രിയില്‍ അതിക്രമിച്ചു കയറി അക്രമം; കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീം അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയായ കിംസ് ശ്രീ ചന്ദില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയെന്ന പരാതിയില്‍ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. കണ്ണൂര്‍, പുതിയതെരു, ആശാരി കമ്പനിക്കു സമീപത്തെ അനു നിസ്ഹാന്‍ മൻസിലിൽ ചാണ്ടി ഷമീം എന്ന ഷമീമി (42)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്ബി കൈലാസനാഥന്‍ അറസ്റ്റു ചെയ്തത്.ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഷമീം അത്യാഹിത വിഭാഗത്തിന്റെ മുന്‍ വശത്തുള്ള വാതില്‍ തകര്‍ക്കുകയും ജനല്‍നെറ്റ് നശിപ്പിക്കുകയും ജീവനക്കാരെ ആയുധം …

മുന്‍ ജില്ലാപ്ലാനിംഗ് ഓഫീസ് ജീവനക്കാരന്‍ പെരിയ, താന്നിയടിയിലെ ഇ വി നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, താന്നിയടിയിലെ ഇ വി നാരായണന്‍ (57) അന്തരിച്ചു. കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ആയിരുന്നു. സി പി എം താന്നിയടി, ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. ബിന്ദു (സി പി എം താന്നിയടി ബ്രാഞ്ച് സെക്രട്ടറി) മക്കള്‍:അവ്യാ നാരായണന്‍, അസ്‌ന നാരായണന്‍.

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 2 യുവാക്കള്‍ മരിച്ചു

കായംകുളം: ടിപ്പര്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മാവേലിക്കരയ്ക്കടുത്തെ പെരിങ്ങിലിപ്പുറം കാട്ടുതറയിലെ മാനവ്(18), ആദിത്യന്‍(16) എന്നിവരാണ് മരിച്ചത്. മാനവ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ആദിത്യനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ മാവേലിക്കര മീച്ചല്‍ ജംഗ്ഷനടുത്താണ് അപകടം. മാവേലിക്കരയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തശേഷം സുഹൃത്തിനെ വീട്ടിലെത്തിച്ച് മടങ്ങുകയായിരുന്നു ഇവര്‍. പെരിങ്ങിലിപ്പുറത്തെ മധു- സവിത ദമ്പതികളുടെ മകനാണ് മാനവ്. ഇതേ സ്ഥലവാസികളായ രതീഷ്- സൗമ്യ ദമ്പതികളുടെ മകനാണ് ആദിത്യന്‍.

പ്ലസ്ടു വിദ്യാര്‍ത്ഥിനി അസ്‌നയുടെ മരണം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണവുമായി മാതാപിതാക്കള്‍

പാലക്കാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനി അസ്‌ന(20) വിഷം കഴിച്ചുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ മാതാപിതാക്കള്‍ ആരോപണവുമായി രംഗത്ത്. ഭര്‍തൃവീട്ടില്‍ മകള്‍ കൊടിയ മാനസിക പീഡനമാണ് അനുഭവിച്ചിരുന്നതെന്ന് കുടുംബം ആരോപിച്ചു. ഏപ്രില്‍ ആറിനാണ് എലിവിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മകള്‍ മരിച്ചത്. പ്ലസ്ടു പരീക്ഷ എഴുതി ഫലം വരാന്‍ കാത്തിരിക്കുകയായിരുന്നു. മാര്‍ക്ക് കുറയും എന്ന പേടിയില്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിക്കുന്നതായി അസ്നയുടെ മാതാപിതാക്കള്‍ ആരോപിച്ചു. വിഷം ഉള്ളില്‍ ചെന്ന വിവരവും ആശുപത്രിയില്‍ കഴിയുന്ന വിവരവും …