പയ്യന്നൂരില്‍ അക്രമം തുടരുന്നു; വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിനു തീവെയ്ക്കാന്‍ ശ്രമം, മഴ മറയ്ക്ക് തീയിട്ടു
പയ്യന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പടരുന്നു.യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച വി കുഞ്ഞികൃഷ്ണന്റെ അനുയായിയെന്നു പറയുന്ന എരമം പേരൂലിലെ എം കെ നാരായണന്റെ കാറിനാണ് തീയിട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് തീ വെയ്പ് ഉണ്ടായത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പഞ്ചായത്ത് ജീവനക്കാരനായ നാരായണന്‍ എ ന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയാണ്. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണത്തെ അനുകൂലിച്ച് നാരായണന്‍ …