ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

പി പി ചെറിയാൻ

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലുംമയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന യുവതിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ചു. ബൈബിളിന്റെ പുറംചട്ടയ്ക്കുള്ളിലും പേജുകളിലും സിന്തറ്റിക് കന്നാബിനോയിഡുകൾ (മയക്കുമരുന്ന്) ലായനി രൂപത്തിൽ തേച്ചുപിടിപ്പിച്ചാണ് ഇവർ തടവുകാർക്ക് അയച്ചിരുന്നത്.

ജയിംസ് വി. ഓൾറെഡ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിലുള്ള ബൈബിളുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണം വിചിറ്റാ ഫാൾസിലെ ഒരു കൊറിയർ സെന്ററിലേക്കും അവിടെ നിന്ന് പ്രതിയിലേക്കും എത്തിച്ചേരുകയായിരുന്നു. ഹെന്നയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.2 കിലോഗ്രാം (4.9 പൗണ്ട്) മയക്കുമരുന്നും അധികൃതർ പിടിച്ചെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page