ഹോർമോസ് കടലിടുക്കിലെ കപ്പൽ ഗതാഗതം : യു .എൻ. സൂക്ഷാ കൗൺസിലിൽ ബഹ്റൈൻ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു

ന്യൂയോർക്ക്: ഹൊർ മുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമവുംസുരക്ഷിതവുമാക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ ബഹ്റൈൻഅവതരിപ്പിച്ച പ്രമേയത്തെ സഭയിലെ സ്ഥിരാം ഗങ്ങളായ റഷ്യയും ചൈനയും വീറ്റോ ചെയ്തു. പ്രമേയത്തിന് അനുകൂലമായി 11 രാജ്യങ്ങൾ വോട്ട് ചെയ്തു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു .ഇതോടെ അന്താരാഷ്ട്രതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ നയതന്ത്രനീക്കം പരാജയപ്പെട്ടു. ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ 20% വും നടക്കുന്ന ഹോർമോസ് കടലിടുക്കിലെ യുദ്ധസമാന സാഹചര്യങ്ങൾ കണക്കിലെ ടുത്താണ് ബഹ്റൈൻ പ്രമേയം അവതരിപ്പിച്ചത്. …

ഇറാനെതിരെയു സൈനിക നടപടി രണ്ടാഴ്ചത്തേക്ക് വീണ്ടുംനീട്ടുന്നു: ട്രമ്പ്

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള സമയപരിധി രണ്ട് ആഴ്ച കൂടി നീട്ടി വച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വെളിപ്പെടുത്തി. പാകിസ്ഥാൻ മുന്നോട്ടുവച്ച നിർദ്ദേശത്തെത്തുടർന്നാണിതെന്നു ട്രംപ് പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.ഇറാനിൽ വെടിനിർത്തൽ രണ്ട് ആഴ്ചത്തേക്ക് നടപ്പാക്കാൻ സമ്മതിച്ചതായി ട്രംപ് ചൊവ്വാഴ്ച അറിയിച്ചു. ഈ കാലയളവിൽ ഇറാനെതിരായ ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും നിർത്തിവെക്കും. ഇത് ഇരുപക്ഷ വെടിനിർത്തലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയായതായും, ഇറാനുമായി …

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലതയ്യാർ : ജില്ലാ കളക്ടർ

കാസർകോട് :നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ജില്ല തയ്യാറായിക്കഴിഞ്ഞുവെന്നു ലില്ല കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അഞ്ച് വരണാധികാരികള്‍, ഉപ വരമാധികാരികള്‍, 23 വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന്അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് . രാവിലെ 5.30ന് മോക് പോള്‍ ആരംഭിക്കും. പോളിങ് ദിവസം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ആണ്. നിലവില്‍ ആറ് വി.എഫ്.സികള്‍ പോസ്റ്റല്‍ വോട്ട് …

ഇന്നത്തെ പ്രധാന വാർത്തകൾ

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനവില വർധിച്ച സാഹചര്യത്തിലാണ് ഈ മാറ്റം. ഗൾഫ് സെക്ടറിലെ സർചാർജ് 10 ഡോളറിൽ നിന്ന് 50 ഡോളറായി ഉയർത്തി. ഇത് ഇന്ന് (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. ​ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം മുറുകുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാനു നൽകിയ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ​യു.എ.ഇയിൽ നിയന്ത്രണങ്ങൾ: സംഘർഷ സാഹചര്യം കണക്കിലെടുത്ത് ദുബായിലെ …

ഓൺലൈൻ ചൂതാട്ടം : തർക്കത്തെത്തുടർന്ന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗാന്ധി നഗർ: ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ ദിഷാർ ഖാൻ (42) ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ നവസാരിയിലായിരുന്നു നിഷ്ഠുരമായ അക്രമം.ഏപ്രിൽ 5ന് നവസാരിയിലെ സിസോദര ഗ്രാമത്തിലാണ് സംഭവം. മുംബൈയിൽ ജോലി ചെയ്തിരുന്ന ഖാൻ, സുഹൃത്തുക്കളായ മുഹമ്മദ് നാസിം മുല്ലയും പർവേസ് മുൾട്ടാനിയും ക്ഷണിച്ചതനുസരിച്ചാണ് ഗുജറാത്തിലെത്തിയത്. ഇവർ പ്രാദേശിക യുവാക്കളോടൊപ്പം ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെടുകയും കളിയിൽ ഖാൻ 30,000 രൂപ നേടുകയും ചെയ്തു. ഇതോടെ ഇരു …

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും:പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക് : ലാത്തിചാർജ്

പാലക്കാട്: പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥന്ൾപ്പെടെ അഞ്ചുപേർക്ക് പരിക്കെട്ടു. ആക്രമികളെ പോലീസ് ലാത്തിചാർജ് ചെയ്തു പിരിച്ചു വിട്ടു. കലാസക്കോട്ടിൽ ഇരു റാലികളും കടന്നുപോകുന്നതിനിടെയാണ് കല്ലേറും പിന്നാലെ കൂട്ടത്തല്ലും ഉണ്ടായത്. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്കുനേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷം വഷളായതെന്നു പറയുന്നു.സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെ ഇരുവിഭാഗവും ചിതറിയോടി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.