പൂഴികടത്ത്: ടിപ്പറും മണലരിപ്പു യന്ത്രവും പിടിച്ചു; ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കും പൂഴി നിക്ഷേപ സ്ഥലമുടമക്കും മറ്റ് 5 പേര്‍ക്കുമെതിരെ കവര്‍ച്ചാക്കേസ്

കാസര്‍കോട്: ബന്തിയോടു ഇച്ചിലങ്കോട്ടെ പുഴക്കടവില്‍ പൊലീസിനെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കും മണല്‍ നിക്ഷേപിച്ച സ്ഥലത്തിന്റെ ഉടമക്കും മണല്‍ കയറ്റിറക്കു തൊഴിലാളികളായ മറ്റ് അഞ്ചുപേര്‍ക്കുമെതിരെ കുമ്പള പൊലീസ് കേസെടുത്തു. ലോറിയും മണലരിപ്പു മെഷീനും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ മോഷണക്കുറ്റത്തിനു കേസെടുത്തതായി എസ് ഐ അനന്തകൃഷ്ണ ആര്‍ മേനോന്‍ അറിയിച്ചു.
ഇച്ചിലങ്കോട്ടു മണല്‍കടത്തു വ്യാപകമായിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നു പരിശോധനക്കു പൊലീസ് എത്തിയപ്പോഴാണ് പുഴയില്‍ നിന്നു മണല്‍ ഊറ്റിയെടുത്തു അരിപ്പു മെഷീനിലിട്ട് അരിച്ച ശേഷം പൂഴി ലോറിയിലേക്കു നിക്ഷേപിച്ചുകൊണ്ടിരുന്ന സംഘത്തെ കണ്ടത്. പൊലീസിനെ കണ്ടുടനെ എല്ലാവരും ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു വാഹനവും മെഷീനും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികള്‍ക്കെതിരെ കവര്‍ച്ചക്കേസെടുത്തു. ഇവര്‍ക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page