ഉത്സവത്തിനിടയില്‍ ‘കര്‍ണ്ണന്‍’ ഇടഞ്ഞു; നിരവധി വാഹനങ്ങള്‍ തകര്‍ത്തു, ആനയെ തളച്ചത് മണിക്കൂറുകള്‍ക്ക് ശേഷം, ഉടമയ്ക്കും ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കും എതിരെ കേസ്

കണ്ണൂര്‍: ക്ഷേത്രോത്സവത്തിനു ഇടയില്‍ ഇടഞ്ഞ ആന നിരവധി വാഹനങ്ങള്‍ തകര്‍ത്തു. വാഹനങ്ങള്‍ തകര്‍ത്തുകൊണ്ടു മുന്നോട്ടു നീങ്ങിയ ആനയെ മണിക്കൂറുകള്‍ക്കു ശേഷം തളച്ചു. ഭാഗ്യത്തിനു ആളപായം ഉണ്ടായില്ല. സംഭവത്തില്‍ ‘പുല്ലാട്ട് കര്‍ണ്ണന്‍’ എന്ന ആനയുടെ ഉടമ ആലക്കോട്, കരുവഞ്ചാല്‍, പുല്ലാട്ടു ഹൗസിലെ ജോഷിത്ത് ജോര്‍ജ്ജ് (42), കണ്ണാടിപ്പറമ്പ, ധര്‍മ്മശാസ്താ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ ആകെ ഭീതിയിലാഴ്ത്തിയ സംഭവത്തിനു തുടക്കം. കണ്ണാടിപ്പറമ്പ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രോത്സവത്തിലെ ഉത്സവത്തിനാണ് ആനയെ എത്തിച്ചത്. ‘പുല്ലാട്ട് കര്‍ണ്ണന്‍’ എന്ന ആനഎഴുന്നള്ളത്തിനിടയില്‍ ഇടയുകയായിരുന്നു. സമീപത്തെ മൈതാനത്തിലേയ്ക്ക് ആന ഓടിയതോടെ ആളുകള്‍ അമ്പരന്നു ചിതറിയോടി. റോഡരുകില്‍ നിര്‍ത്തിയിരുന്ന ഓട്ടോകളും കാറുകളും തകര്‍ത്തു കൊണ്ട് മുന്നോട്ട് നീങ്ങിയ ആന ഭീതി പരത്തി. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

തൊട്ടുപിന്നാലെ എലിഫെന്റ് സ്‌ക്വാഡും എത്തി. ഏറെ നേരം ഭീതി പരത്തിയ ആന കണ്ണാടിപ്പറമ്പ-സ്റ്റപ്പ് റോഡ് വഴി ഓടി ആലിങ്കലില്‍ എന്ന സ്ഥലത്തു നിലയുറപ്പിച്ചു. ഇവിടെ റോഡരുകിലുള്ള മരത്തില്‍ ആനയെ തളച്ചുവെങ്കിലും വീണ്ടും പ്രകോപിതനായി. മരം വലിച്ചു പൊട്ടിച്ച് ആന വീണ്ടും മുന്നോട്ട് നീങ്ങി. ഇതിനിടയില്‍ പൊട്ടിയ മരത്തിന്റെ ഒരു ഭാഗം ആനയുടെ കാലില്‍ കുരുങ്ങിയതിനാല്‍ കൂടുതല്‍ ദൂരം ഓടാന്‍ കഴിയാതെ ആന നില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വ്യാഴാഴ്ച അഞ്ചു മണിയോടെയാണ് ആനയെ തളച്ചത്.
ആനക്ക് വേണ്ടത്ര പരിചരണവും വിശ്രമവും നല്‍കാതെ തുടര്‍ച്ചയായി ജോലി ചെയ്യിച്ചതാണ് ഇടയാന്‍ കാരണമായതെന്നു മയ്യില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page