കാസര്‍കോട്: പെരിയ , ആയമ്പാറ , അത്തിത്തോട്ടടുക്കത്തെ ഗോപാലന്‍ പുതിയപീടിക (83) അന്തരിച്ചു. ദീര്‍ഘകാലമായി വില്ലാരംപതിയില്‍ വ്യാപാരിയായ ഗോപാലൻ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകനാണ്.ഭാര്യ: നാരായണി. മക്കള്‍: ഷാജീവന്‍(സി പി എം ലോക്കല്‍ പെരിയ കമ്മിറ്റി അംഗം), രാജീവന്‍ (ഗള്‍ഫ്), ഷീബ, ബീന. മരുമക്കള്‍: നാരായണന്‍ (കാലിയടുക്കം), ശശിധരന്‍ ആഡ്യം(ഗള്‍ഫ്), രമ്യ, പ്രനീഷ.
സഹോദരങ്ങള്‍: കൊട്ടന്‍(പൊയ്‌നാച്ചി), പരേതരായ ചോമു, രാമന്‍(കൊളത്തൂര്‍), കുഞ്ഞിക്കണ്ണന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ അത്തിത്തോട്ടത്തെ വീട്ടുവളപ്പില്‍ നടക്കും. ഗോപാലന്റെ നിര്യാണത്തില്‍ വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികള്‍ അനുശോചിച്ചു.






