കാസര്‍കോട്: ഹോട്ടലിനു പുറത്തു വച്ച ബൈക്ക് 15 മിനിറ്റിനുള്ളില്‍ കവര്‍ച്ച ചെയ്തു.
കുമ്പള ബസ്സ്റ്റാന്റിനടുത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഞ്ചിക്കട്ടയിലെ അജിത് കുമാറിന്റെ പള്‍സര്‍ ബൈക്കാണ് കവര്‍ച്ച ചെയ്തത്. കള്ളന്‍ ബൈക്കുമായി പോവുന്നതിന്റെ സി സി ടി വി ദൃശ്യം ലഭിച്ചതായും കള്ളനെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. നിരവധി കവര്‍ച്ചാ കേസിലെ പ്രതിയാണ് മോഷ്ടാവെന്നും ഇയാള്‍ക്കുവേണ്ടി തിരച്ചിലാരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.






