ബേഡകത്ത് പീഡനത്തിനു ഇരയായ പത്താം ക്ലാസുകാരി ഗര്‍ഭിണി; മേല്‍പ്പറമ്പില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍, ചന്തേരയില്‍ ആറുവയസ്സുകാരി 82കാരന്റെ പീഡനത്തിനു ഇരയായി

കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച പൊലീസ് മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണി ആയ സംഭവത്തിലാണ് ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. 15 കാരിയുടെ പരാതി പ്രകാരം കുറ്റിക്കോല്‍ പഞ്ചായത്തില്‍ താമസക്കാരനും ബന്ധുവുമായ യുവാവിനെതിരെയാണ് കേസെടുത്തത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായതോടെയാണ് പീഡന സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്താന്‍ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച പിതാവിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ കേസെടുത്തത്. മാസങ്ങളായി നടന്ന പീഡനം സംബന്ധിച്ച് …

കാറില്‍ കടത്തിയ 11.40 ലക്ഷം രൂപയുമായി യുവാവ് കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 11.40 ലക്ഷം രൂപയുമായി യുവാവ് കാസര്‍കോട്ട് പിടിയില്‍. കണ്ണൂര്‍, അഴീക്കൽ,പാതിരിപ്പറമ്പില്‍, പാറയില്‍ അനൂപി (28)നെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്ത് ട്രാഫിക് സര്‍ക്കിളിനു അടുത്തു വച്ച് ടൗണ്‍ പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് പണം പിടികൂടിയത്.നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും കാര്‍ യാത്രക്കാരനായ യുവാവിന് അതിനു കഴിഞ്ഞില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പണം പിടികൂടിയതു സംബന്ധിച്ച് …

21.77 ഗ്രാം എംഡിഎംഎയുമായി 6 യുവാക്കള്‍ അറസ്റ്റില്‍; മയക്ക് മരുന്ന് സ്‌കൂള്‍ അവധിക്കാലം ലക്ഷ്യമാക്കി കൊണ്ടുവന്നതാണെന്ന് പ്രതികള്‍

കോഴിക്കോട്: 21.77 ഗ്രാം എംഡിഎംഎയും ലഹരിമരുന്നു വിറ്റുകിട്ടിയ 22,800 രൂപയുമായി ആറു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം ചേലേമ്പ്ര സ്വദേശികളായ ഷാഹിദ് ഹുസൈന്‍ (29), എം.അഭിനവ് (19), പി.അക്ഷിത്ത് (19), എ.റിഥുന്‍ (22), കോഴിക്കോട് ചാലിയം സ്വദേശി അബു താഹിര്‍ (26), ഫറോക്ക് ചുങ്കം സ്വദേശി കെ.കെ.സിറാജ്ജുദ്ധീന്‍ (27) എന്നിവരെയാണ് കോഴിക്കോട് നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാന്‍സാഫും ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും രാമനാട്ടുകരയില്‍ പിടികൂടിയത്. ഏതാനും ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ …

പുതിയ സാമ്പത്തിക വർഷം; ഇന്ന് മുതൽ നിരവധി മാറ്റങ്ങൾ

ന്യൂ ഡെൽഹി:പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്ന് രാജ്യം സാമ്പത്തിക രംഗത്ത് ഒട്ടേറെ നിർണായക മാറ്റങ്ങളിലേക്ക് കടക്കുന്നു.ആദായ നികുതി മേഖലയിലാണ് ശ്രദ്ധേയമായ മാറ്റം. പുതിയ ആദായ നികുതി നിയമം ഇന്നു നിലവിൽ വരുന്നതോടെ സാമ്പത്തിക വർഷം, അസസ്‌മെന്റ് വർഷം എന്നീ പദങ്ങൾക്ക് പകരം ടാക്സ് ഇയർ എന്നു മാത്രമേ ഉപയോഗിക്കു. പാൻ കാർഡ് നൽകുന്നതിൽ ഇളവുകൾ ഏർപ്പെടുത്തി.സ്വർണപ്പണയ മേഖലയിൽ റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടങ്ങൾ പൂർണമായി ഇന്നു നടപ്പിലാകും. ഫാസ്ടാഗ് വാർഷിക നിരക്ക് 3,000 രൂപയിൽ നിന്ന് …

വാണിജ്യ എൽപിജി വില വർധിച്ചു; ഗാർഹിക നിരക്കിൽ മാറ്റമില്ല

ന്യൂഡെൽഹി:പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നു വാണിജ്യ എൽപിജി സിലിണ്ടർ വില വർധന ഇന്ന്പ്രാബല്യത്തിൽ വരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 195.50 രൂപയും കൊൽക്കത്തയിൽ 218 രൂപയും വർധിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജിയുടെ പുതിയ വില 2,078.50 രൂപയായി. മാർച്ച് ഒന്നിന് 114.50 രൂപ വർധിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വർധനവാണിത്. എന്നാൽ ഗാർഹിക പാചകവാതക നിരക്കിൽ ഇപ്പോഴും മാറ്റമില്ല.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ എല്ലാ …

സെൻസസ് 2027: രാജ്യത്തെ ആദ്യ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് ഇന്ന് മുതൽ

ന്യൂഡെൽഹി:രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് ഇന്ന് ആരംഭിക്കുന്നു. സെൻസസ് 2027 രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ഇന്ന് തുടങ്ങുന്നത് ആദ്യ ഘട്ടമാണ്. ഇന്ത്യ ആദ്യമായി പൂർണ ഡിജിറ്റൽ രൂപത്തിൽ നടത്തുന്ന സെൻസസ് എന്ന പ്രാധാന്യവും ഈ കണക്കെടുപ്പിനുണ്ട്.ആദ്യ ഘട്ടത്തിൽ ഭവൻ സെൻസസ് ആണ് നടക്കുക. വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കുടുംബ ആസ്തികൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക.കേരളത്തിൽ ആദ്യ ഘട്ട നടപടികൾ ജൂൺ മാസത്തിൽ മാത്രമേ ആരംഭിക്കൂ. ജൂൺ 16 മുതൽ 30 വരെ …

സ്വർണം കട്ടത് ആരപ്പാ – രാഹുലിനും സംശയം; വൃന്ദ കാരാട്ടിനും സംശയം

തിരുവനന്തപുരം: സ്വർണ്ണം കട്ടത് ആരപ്പാ എന്ന സംശയം നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകുന്നു. രാഷ്ട്രീയപാർട്ടികളുടെ പ്രമുഖ നേതാക്കൾ ഇക്കാര്യത്തിൽ സംശയവുമായി ഓരോരുത്തരായി രംഗത്തുവരുന്നതോടെ ഇതിൽ എന്തോ പന്തികേടുണ്ടെന്ന സംശയം ജനങ്ങളെ ആശയത്തിൽ ആക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം അയ്യപ്പന്റെ പൂങ്കാവനം എന്നറിയപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ വച്ചാണ് സ്വർണം കട്ടത് ആരപ്പാ എന്ന സംശയം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രകടിപ്പിച്ചത് .അതിന് അപ്പോൾ തന്നെ പൊതു സമ്മേളനത്തിൽ തടിച്ചുകൂടിയിരുന്ന പ്രവർത്തകർ ഒറ്റക്കെട്ടായി മറുപടിയും പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് …

കണ്ണൂരിൽനിന്ന് ഗൾഫിലേക്ക് പ്രത്യേക വിമാന സർവീസുകൾ, ഷെഡ്യൂൾ അറിയാം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റ്, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ നാലുവരെ പ്രത്യേക വിമാന സർവീസുകൾആരംഭിക്കുന്നു.മസ്കറ്റ് സർവീസ് ബുധൻ, വെള്ളി ദിവസങ്ങളിലാണ്. കണ്ണൂരിൽ നിന്ന് വൈകിട്ട് ആറിന് പുറപ്പെടുന്ന വിമാനം രാത്രി എട്ടിന് മസ്കറ്റിലെത്തും. മടക്കയാത്ര രാത്രി 9.10-ന് മസ്കറ്റിൽ നിന്ന് തിരിച്ച് പുലർച്ചെ 2.20-ന് കണ്ണൂരിൽ എത്തും.ഷാർജയിലേക്ക് ദിവസവും സർവീസ് ഉണ്ടാകും. രാവിലെ 8.10-ന് കണ്ണൂർ വിടുന്ന വിമാനം 10.30-ന് ഷാർജയിൽ ലാൻഡ് ചെയ്യും. മടക്കം പ്രാദേശിക സമയം 11.30-ന് . വൈകിട്ട് അഞ്ചിന് കണ്ണൂരിലെത്തും.ജിദ്ദ …

കാസർകോട് ജില്ലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: മഞ്ഞ അലർട്ട്

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഇതേ സാധ്യതയുണ്ടെന്ന് അറിയിപ്പ് പറഞ്ഞു മൂന്നു ജില്ലകളിലും യെല്ലോഅലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64 . 5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുണ്ടാകുന്ന മഴയ്ക്കാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് ഉദ്ദേശിക്കുന്നത്. അന്തരീക്ഷം കാർമേഘം മൂടുന്നത് ദൃശ്യമായാൽ ജനങ്ങൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഭിത്തിയിലോ, നിലത്തോ സ്പർശിക്കാതെ മരം ഉപകരണങ്ങളിൽ ഇരിക്കണം. …

ലൈംഗിക പീഡന ആരോപണം: പ്രശസ്ത സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക പീഡനആരോപണത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണു കേസ് രജിസ്റ്റർ ചെയ്തതു്. ഇടുക്കി എസ്പിയുടെ നിർദേശമനുസരിച്ചാണ് അറസ്റ്റ് നടന്നത്. ഇതിനോടകം നടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ തൊടുപുഴ പോലീസ് കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ കൊച്ചി പോലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാൻ ഭരണകൂടത്തെ തകർക്കുന്നത് വരെ സൈനിക നീക്കം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ​ ബെയ്റൂട്ടിലും പരിസര പ്രദേശങ്ങളിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ​യുഎസ് പിന്മാറ്റം: ഇറാനിലെ സൈനിക നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. എന്നാൽ ചർച്ചകൾ നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ​സമാധാന ശ്രമങ്ങൾ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയും പാകിസ്ഥാനും ചേർന്ന് അഞ്ചിന …