ഇറാനെതിരെ ആണവായുധ ആക്രമത്തിന് ഐക്യരാഷ്ട്രസഭയിൽ നീക്കമെന്ന് ആരോപണം: യുഎൻ നയതന്ത്രജ്ഞൻ രാജിവച്ചു

ന്യൂഡൽഹി: ഇറാനെതിരെ അണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കാൻ ഐക്യരാഷ്ട്ര സഭ തയ്യാറെടുക്കുകയാണെന്നാരോപിച്ചു ഐക്യരാഷ്ട്രസഭയിലെ ഒരു തന്ത്രജ്ഞനായ മുഹമ്മദ് സഫ രാജിവെച്ചു. എക്സിലെ പോസ്റ്റിലാണ് സഫ രാജി പ്രഖ്യാപനം നടത്തിയത് . രാജിയിലേക്ക് വഴിവച്ച കാരണങ്ങൾ കുറിപ്പിൽ വിശദീകരിച്ചു. ഐക്യരാഷ്ട്ര സഭയുടെ പേട്രിയോട്ടിക് മിഷന്റെ പ്രതിനിധിയായിരുന്നു സഫ. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ പ്രത്യേക കൺസൾട്ടിംഗ് പദവി വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് പി.വി. എ. 2013 മുതൽ സഫ പാട്രിയോട്ടിക്ക് വിഷൻ ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 2016 ൽ അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം പ്രതിനിധിയാക്കാൻ പി വി എ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയിലെ ചില മുതിർന്ന വ്യക്തികൾ ശക്തമായ ഒരു ലോബിയുടെ വക്താക്കളാണെന്ന് എക്സിലെ കുറിപ്പിൽ അദ്ദേഹം ആരോപിച്ചു. ഇറാനിൽ ആണവായുധം ഉപയോഗിക്കുന്നതിന് ഐക്യരാഷ്ട്രസഭ തയ്യാറെടുത്തിട്ടും സാഹചര്യത്തിന്റെ ഗൗരവം ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പരിതപിച്ചു. ടെഹ്റാൻ ജനസംഖ്യ കുറഞ്ഞ ഒരു മരുഭൂമിയല്ല. കുടുംബങ്ങളും കുട്ടികളും വളർത്തു മൃഗങ്ങളും സ്വപ്നങ്ങളുള്ള തൊഴിലാളി വർഗ്ഗവുമുൾപ്പെട്ട വലിയൊരു സമൂഹത്തിന്റെ അധിവാസ കേന്ദ്രമാണ്. ടെഹ്റാനിൽ 10 ലക്ഷം ആളുകളുണ്ട്. ഈ ആശങ്ക മൂലമാണു താൻ തന്റെ നയതന്ത്ര ജീവിതം ഉപേക്ഷിച്ചതെന്ന് സഫ പറയുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിന്റെ ഭാഗമാകാതിരിക്കാനും അതിനു സാക്ഷി ആകാതിരിക്കാനും ആണ് താൻ ജോലി ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം 10 ലക്ഷം ജനങ്ങൾ രാജാക്കന്മാർ വേണ്ടെന്ന മുദ്രാവാക്യമുയർത്തി അമേരിക്കയിൽ പ്രകടനം നടത്തി. ലോകമാസകലം അമേരിക്കയിലുണ്ടായ പ്രതിഷേധത്തിന്റെ അലയൊലി ഏറ്റെടുക്കണമെന്ന് കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page