പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണം; പ്രതി അറസ്റ്റില്‍

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയ പ്രതി അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അങ്ങാടിപ്പുറത്തുവച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. കാപ്പ കേസ് പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
തങ്ങളുടെ ബന്ധുവിനോട് പ്രതിയായ മുഹമ്മദ് റോഷന്‍ 11കോടി രൂപ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ പണം കൊടുക്കാന്‍ തയ്യാറാകാത്ത വിരോധത്തിൽ സമൂഹ മാധ്യമത്തിൽ തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാണ് കേസ്. ജനുവരി 31ന് പെരിന്തല്‍മണ്ണയിലെ ഒരു മാളിലേയ്ക്ക് സാദിഖലി തങ്ങളെയും ബന്ധുവിനെയും വിളിച്ചു വരുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page