പൂഴിക്കടത്ത് വിവരം പൊലീസിനെ അറിയിച്ചുവെന്ന് ആരോപണം; മൊഗ്രാലില്‍ യുവാവിനെ വീടുകയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: അനധികൃതമായി പുഴമണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തില്‍ മൊഗ്രാലില്‍ യുവാവിനെ വീടു കയറി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍. കെ കെ പുറം സ്വദേശികളായ സനദ്(31), ഗഫൂര്‍ (34), തന്‍സീഫ് (27) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ തോമസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ആഴ്ച്ചകള്‍ക്കു മുമ്പ് മൊഗ്രാല്‍ ലീഗ് ഓഫീസിനു സമീപത്തെ ബൈത്തുല്‍ സുറൂറിലെ അബ്ദുള്ള അര്‍ഷാദ് (35) ആണ് വധശ്രമത്തിനു ഇരയായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം അബ്ദുള്ള അര്‍ഷാദിന്റെ നെഞ്ചിനു ഇടിക്കുകയും കഴുത്തു ഞെരുക്കുകയും ചെയ്തുവെന്നാണ്‌ കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page