മെഡിസെപ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം:കെ. എസ് എസ് പി യു

കാസർകോട്:മെഡിസെപ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കണമെന്നുകെ. എസ് എസ് പി യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപാപ്പിക്കണം. പണരഹിത ചികിത്സ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യമുന്നയിച്ചു.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}

സംസ്ഥാന പ്രസിഡണ്ട് എ.പി. ജോസ് ഉദ്ഘാടനം ചെയ്തു- ജില്ലാ പ്രസിഡണ്ട് കെ. ജയറാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അനുവദിച ക്ഷാമാശ്വാസ കുടിശ്ശിക തുക ഒറ്റതവണയായിനൽകുക,എഴുപത് കഴിഞ്ഞവർക്ക് അധിക പെൻഷൻ അനുവദിക്കുക,ഇരുപത് വർഷ സർവീസ് പൂർണ പെൻഷന് പരിഗണിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സംഘാടക സമിതി ചെയർമാൻ യു രവിചന്ദ്ര, സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. പ്രസന്ന , കമ്മറ്റി അംഗം കെ. സുജാതൻ, വി.കൃഷ്ണൻ, പി.കെ മാധവൻ നായർ, കെ.വി ഗോവിന്ദൻ, പിരാമചന്ദ്രൻ , ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ ട്രഷറർ എസ്. ഗോപാലകൃഷ്ണൻ ,പി.വി നിർമല , പി.വി. ശ്രീധരൻ,ഇ. സി കണ്ണൻ ,എ ഷീനപ്പ പൂജാരി,ഇ മുകുന്ദൻ പ്രസംഗിച്ചു.

ഭാരവാഹികളായി കെ. ജയറാം പ്രകാശ് (പ്രസി), പി. സി. പ്രസന്ന, എം.സി ശേഖരൻ നമ്പ്യാർ, എം.ഷീനപ്പ പൂജാരി ,എം കുഞ്ഞി ഗോവിന്ദൻ ( വൈ. പ്രസി ), കെ.വി. ഗോവിന്ദൻ (സെക്ര) ,പി .രാമചന്ദ്രൻ, പി.വി ശ്രീധരൻ, ഇ.സി കണ്ണൻ, പി.വി നിർമല (ജോ. സെക്ര), എസ്. ഗോപാലകൃഷ്ണൻ, (ട്രഷ)എന്നിവരെ തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page