മാതാവ് ഉപേക്ഷിച്ചതിനെ ത്തുടർന്നു ഒറ്റപ്പെട്ട കുട്ടികൾക്ക് കരുതലിന്റെ സ്നേഹ സ്പർശവുമായി ജനമൈത്രി പോലീസ്

നീലേശ്വരം :മാതാവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് വാടക ക്വാർട്ടേഴ്സിൽ ഒറ്റപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്ത നാല് കുട്ടികളെ കരുതലിന്റെ സ്നേഹ സ്പർശവുമായി നീലേശ്വരം ജനമൈത്രി പോലീസ് ചേർത്തു പിടിച്ചു.കർണാടക മൈസൂർ ഹുൻസൂർ അർണാലി സ്വദേശിനിയും ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയുമായ ശാന്ത ( 36) യെ ഇക്കഴിഞ്ഞ 19 മുതൽ ചായ്യോത്ത് നിന്നും കാണാതാവുകയായിരുന്നു.ഇത് സംബന്ധിച്ച് ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്’.അന്വേഷണത്തിന്റെ ഭാഗമായി ചായ്യോത്തെ വാടക ക്വാർട്ടേഴ്സിൽ പോലീസ് എത്തിയപ്പോഴാണ് ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ ദിവസങ്ങളായി ദവിഷമിക്കുന്ന കുട്ടികളുടെ ദയനീയത പോലീസിന് മനസ്സിലായത്.മാതാവ് ഉപേക്ഷിച്ചു പോയതോടെ കുട്ടികൾ തീർത്തും പട്ടിണിയിലായിരുന്നു. അഞ്ചിലും ,ഏഴിലും പഠിക്കുന്നത് ഉൾപ്പെടെ നാല് കുട്ടികളാണ് ക്വാർട്ടേഴ്സിൽ കഴിഞ്ഞത്. കുട്ടികളുടെ പിതാവ് ഒരാശ്രയവുമില്ലാതെ എന്തു ചെയ്യണമെന് എന്തു ചെയ്യണമെന്നറിയാതെ പട്ടിണിയിൽ കഴിഞ്ഞത്. പിതാവു നേരത്തെ മരണപ്പെട്ടിരുന്നു.കുട്ടികളുടെ ദയനീയത നേരിൽ കണ്ട് മനസ്സ് പിടഞ്ഞ നീലേശ്വരം ജനമൈത്രി പോലീസ് കുട്ടികളെ ചേർത്തു നിർത്തുവാൻ തീരുമാനിക്കുകയായിരുന്നു.അതിൻ്റെ ഭാഗമായി പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജി ജിഷ്ണുവിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി തന്നെ കുട്ടികൾക്ക് ഒരു മാസത്തേക്ക് വേണ്ടുന്ന ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും കോട്ടേഴ്സിൽ എത്തിച്ചുകൊടുത്തു. ഒരു മാസത്തെ ക്വാട്ടേഴ്സ് വാടകയും നൽകാമെന്നു പോലീസ് അറിയിച്ചു. തുടർന്നും എന്ത് സഹായത്തിനും കൂടെ പോലീസ് ഉണ്ടെന്ന ഉറപ്പും പോലീസിൻറെ ഫോൺ നമ്പറും നൽകിയാണ് എസ് ഐ ജിഷ്ണുവും സംഘവും അവിടെ നിന്നും മടങ്ങിയത്.പോലീസിന്റെ കരുതലിൽ വലിയ സന്തോഷമാണ് കുട്ടികൾ പ്രകടിപ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page