ഷൂസിനു അകത്താക്കിയ എം.ഡി.എം.എ കൊറിയർ വഴി അയച്ചു; രണ്ടുപേരെ അഴിക്കകത്താക്കി പൊലീസ്

തളിപ്പറമ്പ്: കൊറിയര്‍ സര്‍വീസ് മുഖേന ഷൂസില്‍ ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എയുമായി രണ്ടു പേർ അറസ്റ്റിൽ . ആലക്കോട്ടെ മറ്റപ്പള്ളില്‍ എം.കെ.അദ്വൈത് (21), വെള്ളാട് പാത്തന്‍പാറ പാറേമൊട്ടയിലെ ചുള്ളിയില്‍ അഖില്‍ ജ്യോതിഷ് (26) എന്നിവരെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ കെ.രാജീവന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ. കെ.പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12.510 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.എം.ഡി.എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബും പ്രതികളിൽ നിന്നുകണ്ടെടുത്തു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആലക്കോട് ന്യൂബസാറില്‍ കുരിശ്പള്ളിക്ക് സമീപത്ത് വച്ചാണ് ഇരുവരും പിടിയിലായത്.
മലയോരം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് മാസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു. ആലക്കോട്ടെ ഒരു കൊറിയര്‍ സ്ഥാപനത്തിലേക്ക് ചെന്നൈയില്‍ നിന്ന് എം.ഡി.എം.എ അടങ്ങിയ പാഴ്‌സല്‍ അയച്ചതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി മനോജ്കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡും നര്‍ക്കോട്ടിക്‌സ് വിഭാഗവും ആലക്കോട് പൊലീസും സംയുക്തമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page