കാസര്‍കോട്: പ്രമുഖ പൂരക്കളി പണിക്കരും തൃക്കരിപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയുടെ സഹോദരനുമായ ചെറുവത്തൂര്‍, കൊടക്കാട്, പൊള്ളപ്പൊയിലിലെ കരക്കക്കാവില്‍ ഗോവിന്ദന്‍-കുളങ്ങര മാധവി ദമ്പതികളുടെ മകന്‍ കെ. സുകുമാരന്‍ (65) ആണ് മരിച്ചത്.
കാഞ്ഞങ്ങാട്, കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ പൂരക്കളി പണിക്കരായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഉറക്കത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ഡോ. നീതു സുകുമാരന്‍ (എറണാകുളം), സീതു സുകുമാരന്‍ (എഞ്ചിനീയര്‍ ബംഗളൂരു). മരുമക്കള്‍: മനീഷ് (എഞ്ചിനീയര്‍ എറണാകുളം), ചേതന്‍ (എഞ്ചിനീയര്‍ യു.കെ). മറ്റു സഹോദരങ്ങള്‍: നാരായണന്‍ (വിമുക്തഭടന്‍), ശശി(പ്രവാസി),സത്യന്‍.







