അണികളുടെ ആവേശത്തിമിര്‍പ്പിനിടയില്‍ എ കെ എം അഷ്‌റഫ് ഉപവരണാധികാരിക്ക് പത്രിക സമര്‍പ്പിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് ഉപവരണാധികാരിയായ മഞ്ചേശ്വരം തഹസില്‍ദാര്‍ക്കു മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നൂറുകണക്കിന് യു ഡി എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ഉപ്പളയിലെ താലൂക്ക് ഓഫീസിലെത്തിയത്. യു ഡി എഫ് മണ്ഡലം ഭാരവാഹികളായ അസീസ് മരിക്കെ, ബി സുബ്ബയ്യ റൈ, മഞ്ചുനാഥ് ആള്‍വ, ടി എ മൂസ, ജെ സോമശേഖര, ലക്ഷ്മണ പ്രഭു, എ കെ ആരിഫ്, സൈഫുള്ള തങ്ങള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

തിരക്ക് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും മാത്രമല്ല; തിരഞ്ഞെടുപ്പ് അധികൃതരും തിരക്കില്‍

കാസര്‍കോട്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നവസാനിക്കാനിരിക്കേ തിരഞ്ഞെടുപ്പു വിഭാഗവും തിരക്കിലായിരുന്നു.കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പു വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പു സാമഗ്രികള്‍ വിതരണ കേന്ദ്രങ്ങളിലെത്തിക്കാന്‍ തുടങ്ങി.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനവട്ടവും വിലയിരുത്തിയ ശേഷമാണ് പ്രത്യേക സുരക്ഷിതത്വത്തോടുകൂടിയ പെട്ടികളിലാക്കി കൊണ്ടുപോവുന്നത്. ഓരോ മണ്ഡലങ്ങളിലേക്കും അതില്‍ വരുന്ന ബൂത്തുകളിലേക്കുമുള്ള വോട്ടിംഗ് മെഷീനുകളും മറ്റും വേര്‍തിരിച്ചാണ് കൊണ്ടുപോവുന്നത്. ഇതിനു വേണ്ടി ലോറികളും മറ്റു വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.കാസര്‍കോട് ഗവ. കോളേജ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം …

ബെള്ളൂരിലെ എ.ബി. പുഷ്പ കുമാരി അന്തരിച്ചു

കാസര്‍കോട്: ബെള്ളൂര്‍, അഡ്വല, കാനയിലെ എ. ബി. പുഷ്പകുമാരി (45) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കജമുണ്ട ബാലകൃഷ്ണ ബല്ലാള്‍-സുശീലാമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പരേതനായ മധുസൂദന്‍ ബല്ലാള്‍.മക്കള്‍: നിഷാന്ത്, നിതേഷ്, സഹോദരങ്ങള്‍: എ.ബി. ബാല ഗോപാല്‍ ബല്ലാള്‍, എ.ബി. ദിവാകര്‍ ബല്ലാള്‍.

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് സുഹൃത്തുക്കള്‍ മരിച്ചു

പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് സുഹൃത്തുക്കള്‍ മരിച്ചു.കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം. കോട്ടായി കരിയാങ്കോട് സ്വദേശി സുജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ അശ്വിനെ (23) പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിന്റെ പരിക്ക് ഗുരുതരമല്ലെന്നറിയുന്നു.

മംഗൽപ്പാടി, അടുക്കയിൽ നിർത്തിയിട്ട മീൻ ലോറി മോഷണം പോയി

കാസർകോട്: മംഗൽ പ്പാടി, അടുക്കയിൽ നിർത്തിയിട്ട മീൻ ലോറി മോഷണം പോയതായി പരാതി. അടുക്കയിലെ എം. സക്കറിയ നൽകി പരാതിപ്രകാരം കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെഡ് .എം.എസ് ഫിഷ് സർവ്വീസ് ഓഫീസിനു സമീപത്ത് നിർത്തിയിട്ടതായിരുന്നു. ശനിയാഴ്ച രാത്രി 11.30 മണിക്കും 22 ന് രാവിലെ എട്ടു മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ചു.

സീറ്റ് ബുക്ക് ചെയ്ത് ഡിപ്പോയില്‍ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന് മുട്ടന്‍ പണി നല്‍കി സ്റ്റേഷന്‍ മാസ്റ്റര്‍; തിരികെ വിളിപ്പിച്ച് യാത്രക്കാരെ കയറ്റിവിട്ടു

എറണാകുളം: സീറ്റ് ബുക്ക് ചെയ്ത് ഡിപ്പോയില്‍ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനെ തിരികെ വിളിപ്പിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍. കഴിഞ്ഞദിവസം രാത്രിയില്‍ സീറ്റ് ബുക്ക് ചെയ്തു കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കാത്തുനിന്ന യാത്രക്കാര്‍ വലിയെ പ്രതിഷേധം ഉണ്ടാക്കിയതോടെയാണ് ബസിനെ സ്‌റ്റേഷന്‍ മാസ്റ്റര്‍ തിരികെ വിളിപ്പിച്ചത്. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സ്ത്രീകള്‍ അടക്കമുള്ള നിരവധി യാത്രക്കാര്‍ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഡിപ്പോയില്‍ കയറാതെ ബസ് എംസി റോഡ് വഴി …

പ്രവര്‍ത്തകര്‍ ആവേശം വിതറി; കല്ലട്ര മാഹിന്‍ ഹാജി പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലം യു.ഡി എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി പത്രിക സമര്‍പ്പിച്ചു. പ്രവര്‍ ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം പ്രകടനമായി എത്തിയാണ് വരണാധികാരിയായ ആര്‍ .ഡി.ഒ ബിനു ജോസഫ് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. സിടി അഹമ്മദലി എന്‍ എ നെല്ലിക്കുന്ന്, തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രകടനത്തിന് കെ.ഇ.എ ബക്കര്‍ , മാഹിന്‍ കേളോട്ട്, എ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വ o നല്‍കി.

ലാന്‍ഡിങ്ങിനിടെ വിമാനം ഫയര്‍ ട്രക്കറുമായി കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വിമാനത്താവളം അടച്ചിട്ടു

ന്യൂയോര്‍ക്ക്: ലാന്‍ഡിങ്ങിനിടെ വിമാനം ഫയര്‍ ട്രക്കറുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍ ഇന്നുരാവിലെയാണ് അപകടം. കാനഡയിലെ മോണ്‍ട്രിയലില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചു. എയര്‍ കാനഡ എക്‌സ്പ്രസ് സിആര്‍ജെ-900 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്‌ളൈറ്റ് റാഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി. അപകടത്തെ തുടര്‍ന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം, ലാ ഗാര്‍ഡിയ …

സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; ഉറങ്ങിക്കിടന്നിരുന്ന അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

കോഴിക്കോട്: അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ വന്‍ നാശനഷ്ടം. കോഴിക്കോട് ഇടിഞ്ഞിലത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം. വീട്ടില്‍ അമ്മയും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവ സമയത്ത് മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന ഇരുവരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരുടെ ഭര്‍ത്താവ് ചെന്നൈയിലാണ്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് അപകട വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് അമിത വേഗതയിലായിരുന്ന സ്വകാര്യ ബസ് വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്ത വിവരം …

പെരിയ , കായക്കുളത്തെ വിമുക്തഭടൻ എഴുത്തുവീട്ടിൽ ഗംഗാധരൻ അന്തരിച്ചു

കാസർകോട്: പെരിയ , കായക്കുളത്തെ വിമുക്തഭടൻ എഴുത്തുവീട്ടിൽ ഗംഗാധരൻ (79) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കൾ: രജനി (അധ്യാപിക പെരിയ ഗവ .സ്കൂൾ), രജ്ഞിത്ത് (ലണ്ടൻ). മരുമക്കൾ: ശേഖരൻ (റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ പട്ടുവം) നീബി (ലണ്ടൻ).

തമിഴ്‌നാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 6 സീറ്റില്‍ മത്സരിച്ച സി പി എമ്മിന് ഇത്തവണ 5 സീറ്റേയുള്ളൂവെന്നു ഡി എം കെ

ചെന്നൈ: 234 അംഗ തമിഴ്‌നാട് നിയമസഭാ മണ്ഡലങ്ങളില്‍ സി പി എമ്മിന് അഞ്ചു സീറ്റ് നല്‍കാമെന്നു മുന്നണിക്കു നേതൃത്വം നല്‍കുന്ന ഡി എം കെ അറിയിച്ചു. സീറ്റിന്റെ എണ്ണത്തില്‍ യോജിപ്പില്ലെന്നു സി പി എം പ്രതികരിച്ചു. എന്നാലും ഡി എം കെ മുന്നണിയില്‍ നിന്നു സി പി എം വിട്ടുപോവില്ലെന്നു വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ മുന്നണിയിലായിരുന്ന സി പി എമ്മിന് ആറു സീറ്റ് നല്‍കിയിരുന്നുള്ളൂ. അതിനെക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ വേണമെന്ന് സി …

ചിത്താരിയിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ നരഹത്യാ കേസിൽ അറസ്റ്റിൽ

കാസർകോട്: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ബൈക്കു യാത്രക്കാരൻ മരിച്ചു. മലപ്പുറം, ഒഴുക്കൂർ , പലിത്തലത്തിൽ ഹൗസിലെ ശങ്കരന്റെ മകൻ പി. അഖിലേഷ് (38) ആണ് മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ച കാഞ്ഞങ്ങാട് , അലാമിപ്പള്ളിയിലെ എച്ച്. ഉല്ലാസിനെ ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി 11.30 മണിയോടെ ചിത്താരിയിലാണ് അപകടം. കാസർകോട് ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാർ അഖിലേഷ് ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവർ ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ അതിഞ്ഞാലിലെ സ്വകാര്യ …

ആഡംബര ജീവിതത്തിനായി മോഷണം പതിവാക്കി; ഇരകള്‍ പ്രദേശത്തെ കുട്ടികള്‍; സ്വന്തം കുടുംബത്തില്‍ കൈയിട്ടതോടെ മോഷ്ടാക്കള്‍ കുടുങ്ങി

തിരുവനന്തപുരം: ആഡംബര ജീവിതത്തിന് മോഷണം പതിവാക്കിയ കൗമാരക്കാരെ പൊലീസ് കൈയോടെ പൊക്കി. വിഴിഞ്ഞം പുല്ലുവിള ഇരമ്മിയന്‍ തുറ സ്വദേശി ജിബിന്‍രാജ് (19), സുഹൃത്തായ പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസികളായ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പണയംവെക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ സ്വന്തം കുടുംബത്തിലെ കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ചതോടെയാണ് ഇരുവരും പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് 17കാരന്‍ ബന്ധുവീട്ടിലെ കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ചത്. കുഞ്ഞിന്റെ അമ്മ പള്ളിയില്‍പോയ സമയത്ത് വീട്ടിലെത്തിയ പതിനേഴുകാരന്‍ മാല മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ജിബിന്‍രാജിനെ വിളിച്ച് …

സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പുത്തന്‍വീട് കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടുത്തത്തില്‍ വീടിന്റെ കിടപ്പു മുറിയടക്കം പൂര്‍ണമായും കത്തിനശിച്ചു. വീടിന് തീപിടിക്കുന്നത് കണ്ട അയല്‍ക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപവാസികളെത്തി തീകെടുത്താന്‍ ശ്രമിക്കുകയും വൃദ്ധദമ്പതികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടി ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

പെരിയ, മൂന്നാം കടവിൽ വീണ്ടും വാഹനാപകടം; ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതരം, നാട്ടുകാർ റോഡു തടഞ്ഞു

കാസർകോട്: പെരിയ , മൂന്നാം കടവിൽ വീണ്ടും വാഹനാപകടം. പെരിയ ഭാഗത്തു നിന്നു കുണ്ടoകുഴി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും ആംബുലൻസിൽ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ ലോറി അപകടത്തിൽ പെട്ടത് .റോഡ് നിർമ്മാണത്തിലെ അപാകതയാണ് സ്ഥിരം അപകടത്തിനു ഇടയാക്കുന്നതെന്നു നാട്ടുകാർ …

വടക്കൻ കേരളം ഇനി പുരോത്സവ നിറവിൽ

കാസർകോട്: കാസർകോട് മേഖല ഇനി പൂരോത്സവത്തിലേക്ക് . പുലിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രത്തിൽ മൂന്നു മാസമായി നടന്ന പൂരക്കളി പരിശീലനക്കളരി ഇന്നലെ തളങ്കര പാലക്കുന്നു ഭഗവതിക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. അഞ്ചു വയസ്സു മുതൽ അമ്പതുവയസ്സുവരെ പ്രായമുളള കലാകാരന്മാരുടെ പൂരക്കളി ആവിഷ്ക്കാരം പൂരക്കളി പണിക്കർ ഭരതൻ പണിക്കരെയും അദ്ഭുതപ്പെടുത്തുക യും അതിലേറെ ആനന്ദിപ്പിക്കുകയും ചെയ്തു. അരങ്ങേറ്റം വീക്ഷിക്കാൻ അഭൂത പൂർവമായ ഭക്തജനസാന്നിധ്യം ക്ഷേത്രപരിസരത്തു പ്രകടമായിരുന്നു.മീനമാസത്തിലെ കാർത്തിക നാൾ മുതൽ പൂരം നാൾവരെയാണ് പൂരക്കളിയുടെയും പൂരോൽസവത്തിന്റെ യും സമൃദ്ധി ചൊരിയുന്നത്. …

സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 4 മലയാളികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

തെലങ്കാന: സ്വകാര്യ സ്ലീപ്പര്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവല്‍സ് എന്ന സ്വകാര്യ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ചെന്നപട്ടണയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് …

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട: ഇന്നോവ കാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി മഞ്ചേശ്വരം, തൃശൂര്‍ സ്വദേശികള്‍ അറസ്റ്റില്‍, രണ്ടു കാറുകൾ രക്ഷപ്പെട്ടു

കാസര്‍കോട്: നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട. ഇന്നോവകാറില്‍ കടത്തിയ 1200 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടു പേര്‍ അറസ്റ്റില്‍. തൃശൂര്‍, എടക്കഴിയൂര്‍ പുന്നയൂര്‍ സൗത്തിലെ അറക്കപറമ്പില്‍ ഹൗസില്‍ എ എച്ച് ആന്‍സിഫ് (40), മഞ്ചേശ്വരം, കുഞ്ചത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ ഭൂമിക നിലയത്തില്‍ എ ആര്‍ ഗിരീഷ് (39) എന്നിവരെയാണ് എസ് ഐ ജി വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നീലേശ്വരം, മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തെ കോട്ടപ്പുറം റോഡ് ജംഗ്ഷനില്‍ ആണ് സ്പിരിറ്റ് വേട്ട …