കാസർകോട് ജില്ലയിലെ 5 മണ്ഡലങ്ങളിൽ 67 നാമനിർദ്ദേശ പത്രികകൾ ; നാളെ (മാര്‍ച്ച് 24) സൂക്ഷ്മ പരിശോധന; 26വരെ lപിൻവലിക്കാം

കാസർകോട് ജില്ലയിലെ 5 മണ്ഡലങ്ങളിൽ 67 നാമനിർദ്ദേശ പത്രികകൾ ; നാളെ (മാര്‍ച്ച് 24) സൂക്ഷ്മ പരിശോധന; 26വരെപിൻവലിക്കാംകാസർകോട്:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ കാസർകോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ 67 നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ(മാര്‍ച്ച് 24) നടക്കും. മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാം.*തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ ഇന്നു പത്രിക സമര്‍പ്പിച്ചു*. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായ സന്ദീപ് വാര്യര്‍ രണ്ടും കെ.പി പ്രകാശന്‍ ഒന്നും നാമ …

കബഡി സ്ഥലത്തുണ്ടായ അടിപിടി തടയാൻ ശ്രമിച്ച വിരോധം: യുവാവിനെയും സുഹൃത്തുക്കളെയും വധിക്കാർ ശ്രമിച്ച കേസിലെ 8 പേർ ആദൂർ പൊലീസിന്റെ പിടിയിൽ; പ്രതികളെ റിമാന്റു ചെയ്തു

കാസർകോട്: കബഡി സ്ഥലത്തുണ്ടായ അടിപിടി തടയാൻ ശ്രമിച്ച വിരോധത്തിൽ യുവാക്കളെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ എട്ടു പ്രതികളെ ആദൂർ പൊലീസ് അറസ്റ്റു ചെയ്തു. ആദൂർ , ബർത്തക്കുന്ന് ഹൗസിലെ സി.ആർ. താജുദീൻ (36), അബ്ദുൽ സത്താർ (30), സി.എ നഗറിലെ അബ്ബാസ് ഫൈസൽ എ.പി. (32), മുഹമ്മദ് സുറക്കാത്ത വൈ എം (35), ആദൂർ ബണ്ണാത്തമ്പാടിയിലെ ബി മുഹമ്മദ് റഫീഖ് (32), ആദൂർ മുക്കൂർ ഹൗസിലെ ആഷിഖ് ( 29 ),കുണ്ടാര്‍ മഞ്ഞംപാറ ഹൗസിലെ എ …

പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

കാസർകോട്:സ്വന്തം പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ നാല് വർഷത്തിന് ശേഷം ആദൂർ പൊലീസ് അറസ്റ്റു ചെയ്തു. അഡൂർ ഗ്രാമത്തിലെ പാണ്ടി ,വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദി (28)നെയാണ് ആദൂർ സബ് ഇൻസ്പെക്ടർ എം.സുജിലേഷും സംഘവും അറസ്റ്റ് ചെയ്തത്.2022 ഏപ്രിൽ 5ന് പുലർച്ചെ 4 മണിയോടെയാണ് കേസിനാസ്പദമായ സംഭവം . പാണ്ടി വെള്ളരിക്കയയിലെ വീട്ടിൽ വച്ച് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ബാലകൃഷ്ണ നായിക്ക് മരണപ്പെട്ടതിനെ തുടർന്ന് …

ഇറാനിലെ പവര്‍ പ്ലാന്റുകള്‍ക്കെതിരെ 5 ദിവസത്തേക്ക് ആക്രമണം നിറുത്തിവച്ചതായി ട്രംപ്

ടെഹ് റാന്‍: ഇറാന്റെ വൈദ്യുതനിലയങ്ങള്‍ക്കും ഊര്‍ജസംവിധാനങ്ങള്‍ക്കും നേരെ അഞ്ചുദിവസത്തേക്ക് അക്രമം ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മധ്യേഷ്യയിലെ സംഘര്‍ഷം പൂര്‍ണമായി പരിഹരിക്കുന്നതിന് വാഷിംഗ്ടനും ടെഹ് റാനും ഫലപ്രദവും സൗഹാര്‍ദപരവുമായ സംഭാഷണം ആരംഭിച്ചതായി ട്രംപ് സൂചിപ്പിച്ചു. ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ സംവിധാനങ്ങള്‍ക്കും നേരെ അഞ്ചുദിവസത്തേക്ക് അക്രമം മാറ്റിവയ്ക്കാന്‍ ഉത്തരവിറക്കിയതായി ട്രംപ് പറഞ്ഞു. ഫെബ്രുവരി 28 ന് ആരംഭിച്ച അക്രമം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഇപ്പോഴത്തേതെന്ന് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. മധ്യേഷ്യയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് …

അനുഷ്‌ക ഷെട്ടിയുടെ വിവാഹനിശ്ചയ ചിത്രം വ്യാജം; സ്ഥിരീകരണവുമായി ഫിലിമി ഫിഗര്‍

മുംബൈ: തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് ഫിലിമി ഫിഗര്‍ സ്ഥിരീകരിച്ചു. 2016-ല്‍ ഹൈദരാബാദില്‍ നടന്ന ഫാഷന്‍ ഷോയില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് വെളിപ്പെടുത്തല്‍. ഫാഷന്‍ ഷോയ്ക്കിടെ റാംപില്‍ ഒരു മോഡലിനൊപ്പം അനുഷ്‌ക പോസ് ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നതെന്നും ഈ ചിത്രവുമായി ബന്ധപ്പെടുത്തി അനുഷ്‌ക ഷെട്ടിയുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് സ്ഥിരീകരണവുമായി ഫിലിമി ഫിഗര്‍ രംഗത്തെത്തിയത്. ഇതിനു മുന്‍പും അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ച് സമാനമായ …

പൊലീസുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പൊലീസുകാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുന്നമംഗലം കണയം പറമ്പത്ത് ഷജുല്‍ (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റെയില്‍വേ പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത് ഷജുല്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പാചക വാതക പ്രതിസന്ധി: എണ്ണ കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളില്‍ പാചകവാതകത്തിന്റെ അളവ് കുറയ്ക്കുന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിക്കിടയില്‍ വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണ കമ്പനികള്‍ നീക്കം ആരംഭിച്ചു. പ്രതിദിനം 93,500 ടണ്‍ എല്‍പിജിയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 80,400 ടണ്‍ അഥവാ 86 ശതമാനവും വീടുകള്‍ക്കും ബാക്കി 14 ശതമാനം വാണിജ്യ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് …

ഗര്‍ഭസ്ഥയായ വനിതയെകൊണ്ട് അപകടകരമായ ജോലി ചെയ്യിച്ചു; പ്രസവശേഷം കുട്ടി മരിച്ചു; 210.88 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ അമേരിക്കന്‍ കോടതി വിധി

ഒഹായോ: ഗര്‍ഭസ്ഥയായ വനിതയെക്കൊണ്ടു അപകടാവസ്ഥയിലുള്ള ജോലി നിര്‍ബന്ധിച്ചു ചെയ്യിക്കുകയും അതുമൂലം കുട്ടി മരിക്കാനിടയാവുകയും ചെയ്ത സംഭവത്തില്‍ 22.5 മില്യന്‍ ഡോളര്‍ (210.88 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അമേരിക്കയിലെ ഒഹായോ ഹാമില്‍ട്ടന്‍ കൗണ്ടിജ്ജൂറി ഉത്തരവിട്ടു. ടോട്ടല്‍ ക്വാളിറ്റി ലോജിസ്റ്റിക്‌സ് ജീവനക്കാരിയായ ചെല്‍സി വാല്‍സിവാല്‍ഷ് ആണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 2021ല്‍ ഗര്‍ഭിണിയായിരുന്ന അവര്‍ അപകടകരമായി ജോലി ടോട്ടല്‍ ക്വാളിറ്റി ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തില്‍ എത്തി ചെയ്യുന്നതിനു പകരം വീട്ടില്‍ ഇരുന്നു ചെയ്യാനുള്ള അനുമതി കമ്പനിയോട് ആവശ്യപ്പെട്ടു. …

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ലോകസാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളി; ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കുന്നതില്‍ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ലോകസാമ്പത്തിക മേഖലയ്ക്ക് തന്നെ വെല്ലുവിളിയാണെന്ന് പറഞ്ഞ മോദി യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നല്‍കണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു മോദി. പ്രസ്താവന 25 മിനിറ്റ് നേരം നീണ്ടുനിന്നു. ഒരു കോടിയിലേറെ ഇന്ത്യക്കാര്‍ സംഘര്‍ഷ മേഖലയിലുണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാര്‍ ഉണ്ട്. ഇതില്‍ മൂന്നുലക്ഷത്തോളം പേര്‍ തിരികെ വന്നു. ഏതാനും ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് ദു:ഖകരമാണ്. പരിക്കേറ്റവര്‍ക്ക് ചികിത്സ …

കാസർകോട്ട് രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ചൂടു കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്;യെല്ലോ അലർട്ട് പ്രഖ്യാപിച്ചു , ജാഗത്രയ്ക്ക് നിർദ്ദേശം

കാസർകോട്: സംസ്ഥാനത്തെ 12 ജില്ലകളിൽ മാർച്ച് 23 മുതൽ 26 വരെ മൂന്നു ഡിഗ്രി ചൂട് വർധിക്കാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നു അറിയിപ്പിൽ പറഞ്ഞു. പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, തൃശൂർ, ഏറണാകുളം ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ …

ഷാനവാസ് പാദൂര്‍ കാസര്‍കോട്ട് പത്രിക നല്‍കി; വേദിയാകുന്നത് കടുത്ത മത്സരത്തിന്

കാസര്‍കോട്: കാസര്‍കോട് നിയമസഭ മണ്ഡലം ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്‍, ഐ.എന്‍ എല്‍ നേതാക്കളായ എം എ ലത്തീഫ്, അസീസ് കടപ്പുറം, സിപിഎം നേതാക്കളായ ധന്യവാദ്, എം. സുമതി എന്നിവര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് പാദൂര്‍ ആര്‍.ഡി.ഒ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കല്ലട്ര മാഹിന്‍ ഹാജിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എം.എല്‍. അശ്വിനിയും തിങ്കളാഴ്ച (ഇന്ന്) പത്രിക നല്‍കിയിരുന്നു. നാളെയാണ് പത്രികകളില്‍മേലുള്ള സൂക്ഷ്മ പരിശോധന.

കുത്തനെ ഇടിഞ്ഞ് സ്വര്‍ണം; പവന് 99,480 രൂപ; രാവിലേയും ഉച്ചയ്ക്കുമായി കുറഞ്ഞത് 7,560 രൂപ

കൊച്ചി: ജനുവരി 29ന് 1,31,160 രൂപ വിലയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വില 99,480 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ജനുവരി 29 ന് 16,395 രൂപ വിലയായിരുന്നപ്പോള്‍ ഇന്ന് 12,435 രൂപയായി വില കുറഞ്ഞു. സ്വര്‍ണവില കുറയുന്നത് ആഭരണപ്രിയര്‍ക്ക് നേട്ടമാണ്. വിവാഹ സീസണ്‍ ആയതിനാല്‍ വിപണിക്കും ഗുണം ചെയ്യും. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപമായി കണ്ടു പണമിറക്കിയവര്‍ക്ക് ഈ വിലയിടിവ് തിരിച്ചടിയാണ്. ഒന്നരമാസം കൊണ്ടാണ് സ്വര്‍ണവില ഒരുലക്ഷത്തിന് താഴെയായത്. ഇന്ന് രാവിലേയും ഉച്ചയ്ക്കുമായി രണ്ടുതവണ …

കുഡ്‌ലുവിലെ ടി. സരസ്വതി അന്തരിച്ചു

കാസർകോട്: കുഡ്ലു ഗുഡ്ഡെ ടെമ്പിൾ റോഡിലെ ശിവ നിലയത്തിൽ പരേതനായ രാഘവയുടെ ഭാര്യ സരസ്വതി (86 ) അന്തരിച്ചു. മക്കൾ: കെ.ജയശീല, കെ.ജഗദീഷ, കെ.ലത, കെ ആർ . ഗണേശ, കെ. മമത.

പഠിക്കാനായി മുറിയില്‍ കയറിയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

കൊല്ലം: പഠിക്കാനായി മുറിയില്‍ കയറിയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ പുല്ലുപണ ഇരട്ടകുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് റാഫി – ഷൈനിമോള്‍ ദമ്പതികളുടെ മകള്‍ ഫാത്തിമ മുബഷിറ(14)യെ ആണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിങ്ങേലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. പഠിക്കാനായി മുറിയില്‍ കയറിയ മുബഷിറയെ അമ്മ ഭക്ഷണം കഴിക്കാനായി വിളിക്കാന്‍ ചെന്നപ്പോഴാണ് നിലത്ത് കമഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ കടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം …

റോഡ് ഷോ ആവേശമായി; എം. എല്‍. അശ്വിനി പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബി ജെ പി ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി നാമപത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം താളിപ്പടുപ്പില്‍ നിന്ന് റോഡ് ഷോ ആയാണ് അശ്വിനി ആര്‍.ഡി.ഒ. മുമ്പാകെ പത്രിക നല്‍കാന്‍ എത്തിയത്. ബൈന്തൂര്‍ എം എല്‍എ ഗുരുരാജ്, ബെല്‍ത്തങ്ങാടി എംഎല്‍എ ഹരീഷ് പൂഞ്ച, പനവേല്‍ എം.എല്‍ എ പ്രശാന്ത് ഠാക്കൂര്‍, ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സതീഷ് കുംപല , ബിജെപി മേഖലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, …

മതില്‍ ചാടിക്കടന്ന് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ മുറിക്കകത്ത് പൂട്ടിയിട്ട് പൊലീസിന് കൈമാറി യുവതി

ചിറയിന്‍കീഴ്: വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ തന്ത്രപരമായി മുറിക്കകത്ത് പൂട്ടിയിട്ട് യുവതി പൊലീസിന് കൈമാറി. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി അനസ്(37) ആണ് വീട്ടമ്മയുടെ സാഹസികമായ പ്രവര്‍ത്തിയിലൂടെ കുടുങ്ങിയത്. വര്‍ക്കലയില്‍ റഷ്യന്‍ യുവതിയെ ആക്രമിച്ച കേസിലടക്കം കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 38 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസുകളിലെല്ലാം പൊലീസില്‍ പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന യുവതിയുടെ ഭര്‍ത്താവും മക്കളും ഗള്‍ഫിലാണ്. ഇവര്‍ തനിച്ചാണ് വീട്ടില്‍ താമസം. …

അശ്വിനി ആരാണെന്നാ വിചാരം

കാസര്‍കോട്: രാഷ്ട്രീയം മാത്രമല്ല, അശ്വിനിക്കു ക്രിക്കറ്റും വഴങ്ങും. കാസര്‍കോട് നിയമസഭാ മണഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി രാഷ്ട്രീയത്തില്‍ മാത്രമല്ല, ക്രിക്കറ്റ് കളിയിലും ആര്‍ക്കും പിന്നിലല്ലെന്നു കളിച്ചു കാണിച്ചു.തിരക്കു പിടിച്ച തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ശിവശക്തി നഗറിലെത്തിയ അശ്വിനിയെ ക്രിക്കറ്റ് പ്രേമികള്‍ തങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിനു ക്ഷണിച്ചു. ഒരു എതിര്‍പ്പുമില്ലാതെ അശ്വിനി ബാറ്റെടുത്തു. രണ്ടു മൂന്നു ബോളുകളെ തലോടിവിട്ടതോടെ വിക്കറ്റ് വീഴ്ത്തണമെന്ന ലക്ഷ്യത്തോടെ ആഞ്ഞെറിഞ്ഞ പന്തിനെ അശ്വിനി അടിച്ചു തെറിപ്പിച്ചതോടെ കാണികളും കളിക്കാരും …

നാല് മാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ കലഹം; ഒടുവില്‍ ഭാര്യയെ ഭര്‍ത്താവ് വിഷം കുത്തിവച്ച് കൊലപ്പെടുത്തി

ഗുരുഗ്രാം: നാല് മാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരില്‍ വിഷം കുത്തിവച്ച് കൊന്നു. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മ്മയാണ് ഭാര്യയും നഴ്സുമായ കാജലിനെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ ഒരു നഴ്സിംഗ് ഹോമില്‍ ജോലി ചെയ്തിരുന്ന ഇരുവരും അവിടെ വച്ച് പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് അരുണ്‍ ശര്‍മ. ഗുരുഗ്രാമിലെ ഗര്‍ഹി ഹര്‍സാരു സ്വദേശിയാണ് കാജല്‍. 2025 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ആദ്യ …