ആത്മീയതയുടെ മറവില്‍ ലഹരി പാനീയം നല്‍കി 58 സ്ത്രീകളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ച ജ്യോതിഷി അറസ്റ്റില്‍
മുംബൈ: ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും മറവില്‍ ലഹരി പാനീയം നല്‍കി 58 സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 67 കാരനായ ജ്യോതിഷിയെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന പീഡന കേസില്‍ അശോക് ഖരാട്ട് എന്നയാളാണ് അറസ്റ്റിലായത്. 35 വയസ്സുള്ള ഒരു യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഒരാളെ മാത്രമല്ല പലരേയും ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും 58 സ്ത്രീകള്‍ ഇത്തരത്തില്‍ ജ്യോതിഷിയുടെ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തിയത്. സത്യസന്ധമായ പ്രവചനം നടത്തുന്നതിന് പേര് കേട്ട ജ്യോതിഷിയാണ് ഖരാട്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ …