തിരഞ്ഞെടുപ്പ്: കേന്ദ്ര നിരീക്ഷകര്‍ എത്തി; തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ വിലയിരുത്തല്‍ തുടങ്ങി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പു ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങള്‍ക്കു ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചു.
ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ ജ്ഞാനേശ്വര്‍ കൊണ്ടിദാവു ഖിലാരി, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ പൊതു നിരീക്ഷകന്‍ വിജയ് ബാലകൃഷ്ണ വാഗ്മാര്‍, പൊലീസ് നിരീക്ഷകന്‍ അശുതോഷ് കുമാര്‍, കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ ചെലവു ഒബ്‌സര്‍വര്‍, നിശാന്ത് അഗര്‍വാള്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലം ചെലവിനങ്ങളുടെ നിരീക്ഷകന്‍ അജയ്കുമാര്‍ താഡിയ എന്നിവരാണ് ജില്ലയില്‍ എത്തിയത്. ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page