മഞ്ചേശ്വരത്ത് യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇന്ന് രാത്രിയാണ് സംഭവം .വീട്ടുകാർ ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് താഹയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പറയുന്നു. മുഹമ്മദ് അഷ്റഫാണു പിതാവ്. മാതാവ്: താഹിറ . സഹോദരങ്ങൾ: തഹാനി, തൻസി .

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദുമയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നാളെ പത്രിക സമർപ്പിക്കും

കാസർകോട്: ഉദുമ നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി എച്ച് കുഞ്ഞമ്പു ശനിയാഴ്ച (നാളെ) നാമനിർദ്ദേശപത്രിക സമർപ്പിക്കുo.രാവിലെ 11ന് വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ എകെജി മന്ദിരത്തിൽ നിന്നും എൽഡിഎഫ് പ്രവർത്തകരുടേയും നേതാക്കളുടെയും അകമ്പടിയോടെ  പ്രകടനമായി കലക്ടറേറ്റിൽ എത്തിയായിരിക്കും വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ദേശീയ പാത നിർമ്മാണം: ചട്ടഞ്ചാൽ – ചെർക്കള റൂട്ടിലെ ഗതാഗത നിയന്ത്രണം വീണ്ടും മാറ്റി; ഉത്തരവിട്ട് ജില്ലാ കലക്ടർ

കാസർകോട്:ദേശീയ പാത 66 ൽ നിർമ്മാണ പ്രവർത്തി നടക്കുന്ന ചട്ടഞ്ചാൽ – തെക്കിൽ – ബേവിഞ്ച – ചെർക്കള റൂട്ടിൽ 22 മുതൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ഗതാഗത നിരോധനം വീണ്ടും മാറ്റിവച്ചു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ദേശീയ പാത നിർമ്മാണ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ഡൈവേർഷൻ മാർച്ച് 31 നു ശേഷം നടപ്പിലാക്കാനാണ് ദേശീയ പാത നിർമ്മാണ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ നിർദ്ദേശം നൽകിയത്. സ്ക്കൂളുകളിൽ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഗതാഗത …

ഓണ്‍ലൈനില്‍ 2700 രൂപയ്ക്ക് മിനി എസി വാങ്ങിയ നടി നിലീന്‍ സാന്ദ്ര കെണിഞ്ഞു; കാറ്റുമില്ല, തണുപ്പുമില്ല

കൊച്ചി: 2700 രൂപയ്ക്ക് ഓണ്‍ലൈനില്‍ മിനി എ.സി വാങ്ങിയ നടി നിലീന്‍ സാന്ദ്ര തട്ടിപ്പിനിരയായി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് തട്ടിപ്പിനിരയായ വിവരം നടി പങ്കുവച്ചത്. വലിയ എ.സി വാങ്ങാന്‍ കുറേ പണം ആവശ്യമായതിനാലാണ് 3000 രൂപയ്ക്കുള്ളില്‍ എ.സി കിട്ടുമെന്നറിഞ്ഞപ്പോള്‍ അത് വാങ്ങിയത്. ഇനി ആരും ഇത്തരം തട്ടിപ്പില്‍ വീണുപോകരുതെന്ന് താരം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു സുഹൃത്തിനുവേണ്ടിയാണ് ഓണ്‍ലൈന്‍ വഴി എ.സി ഓര്‍ഡര്‍ ചെയ്തത്. തണുപ്പ് പോയിട്ട് കാറ്റ് പോലും ഇല്ലെന്ന് നിലീന്‍ പറയുന്നു. കൂളറായിട്ട് പോലും …

കേരളത്തില്‍ സ്ത്രീകള്‍ക്ക് നല്‍കിയത് 9 സീറ്റുകള്‍; വനിതകളെ കോണ്‍ഗ്രസ് തഴയുകയാണെന്ന് ഷമ മുഹമ്മദ്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്ത്. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷമ പ്രതികരണം നടത്തിയത്. ‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെടില്ല. കഴിവുള്ള സ്ത്രീകളെ തഴയുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്നു’വെന്നും ഷമ എക്‌സില്‍ കുറിച്ചു. 92 സ്ഥാനാര്‍ത്ഥികളില്‍ ഇത്തവണ ഒമ്പത് സ്ത്രീകള്‍ക്ക് മാത്രമാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്. ലോക്‌സഭയില്‍ 16 ടിക്കറ്റുകളില്‍ ഒരിടത്ത് മാത്രമായിരുന്നു സീറ്റ് നല്‍കിയത്. നിരാശയും, സങ്കടവും …

പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ വനിതാ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ വനിതാ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തവരെകൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലാണ് സംഭവം. ബെംഗളൂരു സ്വദേശിയായ സമീക്ഷ റെഡ്ഡി(27) ആണ് മരിച്ചത്. തവരെകൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു സമീക്ഷ. വ്യാഴാഴ്ച രാത്രി ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിനെ പരിചരിക്കാന്‍ ഡോക്ടര്‍ തെര്‍മല്‍ ക്യാമറ ഉപയോഗിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു. സംഭവത്തില്‍ …

കേരളത്തില്‍ ഇടത് പക്ഷം അപ്രസക്തമാകുന്ന കാലമടുത്തു: മഹാരാഷ്ട്ര പന്‍വേല്‍ എംഎല്‍എ പ്രശാന്ത് ഠാക്കൂര്‍

കാസര്‍കോട്: ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലും ഇടത് പക്ഷം അപ്രസക്തമാകുമെന്ന് മഹാരാഷ്ട്രയിലെ പന്‍വേല്‍ എംഎല്‍എ പ്രശാന്ത് ഠാക്കൂര്‍ പറഞ്ഞു. കാസര്‍കോട് മണ്ഡലം കമ്മിറ്റി ബൂത്ത് ഇന്‍ ചാര്‍ജുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് കുടുംബലത്തിലാണ് താന്‍ ജനിച്ച് വളര്‍ന്നതെന്നും 2004-ല്‍ ബിജെപി എംഎല്‍എ ആയ ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൂര്‍ണ്ണമായും അപ്രസക്തമായതാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ എം.എല്‍. …

എടിഎമ്മില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ച യുവാവിന് പണം കിട്ടിയില്ല; 9 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ബറോഡ ബാങ്കിന് നല്‍കേണ്ടി വന്നത് മൂന്നരലക്ഷം രൂപ

സൂറത്ത്: എടിഎമ്മില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ച യുവാവിന് പണം കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ നീണ്ട കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ബാങ്ക് ഓഫ് ബറോഡ പരാതിക്കാരന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. 2017 ഫെബ്രുവരി 18 ന് സൂറത്തിലെ ഉധ്നയിലെ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിനാണ് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ബാങ്കിനോട് നിര്‍ദേശിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്. എസ്.ബി.ഐയുടെ എടിഎമ്മില്‍ നിന്ന് പരാതിക്കാരനായ യുവാവ് 10,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. …

ചെറിയ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഇമാം പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു

ചെര്‍പ്പുളശ്ശേരി: ചെറിയ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഇമാം പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി (54) ആണു മരിച്ചത്. തൊടുപുഴ സ്വദേശിയാണ്. ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു പ്രഭാഷണം നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ പള്ളിയിലുള്ളവര്‍ പ്രഥമ ശുശ്രുഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും, ഒരു മകനുമുണ്ട്.

അക്യു പങ്ചറിലൂടെ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി; പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ചു; ഭര്‍ത്താവിനെതിരെ പരാതി

ചാവക്കാട്: അക്യു പങ്ചറിലൂടെ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ യുവതി പ്രസവത്തിന് പിന്നാലെ അണുബാധയേറ്റ് മരിച്ചു. ചാവക്കാട് സ്വദേശിയായ മുഹ്‌സിന(37)യാണ് മരിച്ചത്. അണുബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. പ്രസവിച്ച് നാലാം ദിവസം യുവതിയുടെ നവജാത ശിശു മരിച്ചിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് എടക്കഴിയൂരില്‍ കല്ലുവളപ്പില്‍ ഇബ്രാഹിമിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. ഇയാള്‍ അക്യൂപങ്ചര്‍ ചികിത്സ നല്‍കുന്ന വ്യക്തിയാണെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ വച്ചായിരുന്നു പ്രസവം. അണുബാധയുണ്ടായിട്ടും യുവതിയെ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. …

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി; സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗത്തിനെതിരെ കേസ്

റാന്നി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം ചേത്തയ്ക്കല്‍ ചേകോട്ട് അലന്‍ മാത്യു(27)വിനെതിരെ റാന്നി പൊലീസ് കേസെടുത്തു. 32 കാരി നല്‍കിയ പരാതിയിലാണ് കേസ്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ അലനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 2024 ല്‍ ആണ് പീഡനമെന്ന് പരാതിയില്‍ പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പല സ്ഥലങ്ങളിലെത്തിച്ചായിരുന്നു പീഡനമെന്ന് പരാതിയില്‍ പറഞ്ഞു. പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അലന്‍ കഴിഞ്ഞ …

കിണാവൂര്‍ ശ്രീ കിരാതേശ്വര ക്ഷേത്രം അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് തുടക്കം: കലവറ നിറച്ചു

ചോയ്യംങ്കോട്: കിണാവൂര്‍ ഇടം ശ്രീ കിരാതേശ്വര ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. 25 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ വൈദിക -ആത്യാത്മിക പരിപാടികളും വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളുമുണ്ടാവും. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് രാവിലെ കിനാവൂര്‍ മോലോത്തു നിന്നും ചോയ്യംങ്കോട് അയ്യപ്പഭജന മന്ദിരത്തില്‍ നിന്നും പുറപ്പെട്ട കലവറനിറക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അന്നദാനം ആരംഭിച്ചു. വൈകീട്ട് തന്ത്രിയേയും പരിവാരങ്ങളെയും വരവേല്‍ക്കും. 7.30ന് സാംസ്‌കാരിക സദസ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. …

17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 38 കാരന്‍ അറസ്റ്റില്‍; സമാന കേസില്‍ മുമ്പും ഇയാള്‍ പ്രതിയെന്ന് പൊലീസ്

ചെന്നൈ: 17 കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാഴ്ചയ്ക്കുശേഷം പ്രതി അറസ്റ്റില്‍. തമിഴ്‌നാട് തൂത്തൂക്കുടിയിലാണ് സംഭവം. രാമനാഥപുരം ജില്ലയിലെ സായല്‍കുടി സ്വദേശി എം. ധര്‍മ്മ മുനീശ്വരന്‍ എന്ന മാവീരന്‍ (38) ആണ് അറസ്റ്റിലായത്. 2022 ല്‍ സമാനരീതിയില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നാല് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരും ആറ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്ന് തൂത്തുക്കുടി ജില്ലാ പൊലീസ് സൂപ്രണ്ട് സി. മധന്‍ അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ 461 …

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് മുന്നറിയിപ്പ് നൽകി. 2026-ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്റെ മിസൈൽ പദ്ധതികൾ കാലക്രമേണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളായി മാറിയേക്കാം. ഇത് അമേരിക്കൻ മണ്ണിൽ വരെ എത്തുവാൻ ശേഷിയുള്ളവയാണ്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നിവർക്കൊപ്പം …

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

പി പി ചെറിയാൻ ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ യുദ്ധം രൂക്ഷമാക്കിയതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ ആഗോള ഊർജ്ജ വിപണി അസ്ഥിരമാകുകയും ഓഹരി വിപണികൾ തകരുകയും ചെയ്തു. ഇസ്രായേൽ ഇറാൻ്റെ വാതക പാടങ്ങൾ ആക്രമിച്ചതിന് പകരമായി സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ എണ്ണ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 60 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 110 ഡോളറിന് …

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. ആഗോള എണ്ണവിപണിയെ തകിടം മറിച്ച ഈ നീക്കത്തിൽ തൻ്റെ ശക്തമായ വിയോജിപ്പ് നെതന്യാഹുവിനെ നേരിട്ട് അറിയിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഇറാൻ്റെ വാതക കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് താൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞു. “അത് ചെയ്യരുതെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു,” ട്രംപ് …

മാനവികതയുടെ സന്ദേശമായി കെ.എൻ.എം. കാസർകോട് ടൗൺ ഈദ്ഗാഹ്

കാസര്‍കോട് : ആത്മീയ വിശുദ്ധിയും വിളിച്ചോതിക്കൊണ്ടു കേരള നദ്വത്തുല്‍ മുജാഹിദീന്‍ കാസര്‍കോട് ഈദ്ഗാഹ് സംഘടിപ്പിച്ചു.ഈദ് നമസ്‌കാരത്തിനും ഖുതുബയ്ക്കും യൂസഫ് മൗലവി നേതൃത്വം നല്‍കി.ത്യാഗത്തിന്റെയും ആത്മസംയമനത്തിന്റെയും ഒരുമാസക്കാലത്തെ വ്രതശുദ്ധിക്ക് ശേഷം വന്നെത്തിയ ഈ ഈദ് ദിനം, ലോകത്തിന്റെ വിവിധ കോണുകളില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ചേര്‍ത്തുപിടിക്കാനുള്ളതാകണമെന്ന് മൗലവി ഓര്‍മ്മിപ്പിച്ചു. ഫലസ്തീന്‍ ഉള്‍പ്പെടെ യുദ്ധക്കെടുതികളും പട്ടിണിയും അനുഭവിക്കുന്നവര്‍ക്കു പ്രാര്‍ത്ഥനകളില്‍ പ്രത്യേക ഇടം നല്‍കണമെന്നു അദ്ദേഹംഅഭ്യര്‍ത്ഥിച്ചു. റമദാനിലൂടെ ആര്‍ജ്ജിച്ച ആത്മീയ വിശുദ്ധിയും ദൈവഭക്തിയും അച്ചടക്കവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഹെയര്‍ സ്റ്റൈലും കാലില്‍ ധരിച്ച ചെരിപ്പും ഇഷ്ടമായില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം; പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കോഴിക്കോട്: ഹെയര്‍ സ്റ്റൈലിനെ ചൊല്ലിയും കാലില്‍ ധരിച്ച ചെരിപ്പിനെ ചൊല്ലിയുമുള്ള തര്‍ക്കത്തിനിടെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി.കുന്ദമംഗലം ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കൊടുവള്ളി കരുവന്‍ പൊയില്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് അസ്ലഹി(14) നാണ് പരിക്കേറ്റത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 15 ഓളം പേര്‍ ചേര്‍ന്ന് പിടിച്ചു കൊണ്ടുപോയി സ്‌കൂളിന് സമീപത്തെ വിവിധയിടങ്ങളില്‍ വെച്ച് മര്‍ദിച്ചതായാണ് പരാതി.മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ …