മാനവികതയുടെ സന്ദേശമായി കെ.എൻ.എം. കാസർകോട് ടൗൺ ഈദ്ഗാഹ്

കാസര്‍കോട് : ആത്മീയ വിശുദ്ധിയും വിളിച്ചോതിക്കൊണ്ടു കേരള നദ്വത്തുല്‍ മുജാഹിദീന്‍ കാസര്‍കോട് ഈദ്ഗാഹ് സംഘടിപ്പിച്ചു.
ഈദ് നമസ്‌കാരത്തിനും ഖുതുബയ്ക്കും യൂസഫ് മൗലവി നേതൃത്വം നല്‍കി.
ത്യാഗത്തിന്റെയും ആത്മസംയമനത്തിന്റെയും ഒരുമാസക്കാലത്തെ വ്രതശുദ്ധിക്ക് ശേഷം വന്നെത്തിയ ഈ ഈദ് ദിനം, ലോകത്തിന്റെ വിവിധ കോണുകളില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ചേര്‍ത്തുപിടിക്കാനുള്ളതാകണമെന്ന് മൗലവി ഓര്‍മ്മിപ്പിച്ചു. ഫലസ്തീന്‍ ഉള്‍പ്പെടെ യുദ്ധക്കെടുതികളും പട്ടിണിയും അനുഭവിക്കുന്നവര്‍ക്കു പ്രാര്‍ത്ഥനകളില്‍ പ്രത്യേക ഇടം നല്‍കണമെന്നു അദ്ദേഹംഅഭ്യര്‍ത്ഥിച്ചു.

റമദാനിലൂടെ ആര്‍ജ്ജിച്ച ആത്മീയ വിശുദ്ധിയും ദൈവഭക്തിയും അച്ചടക്കവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page