പ്രതിശ്രുത വരനും വധുവും ശവങ്ങളെ പോലെ വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ഫോട്ടോ ഷൂട്ട് വൈറല്‍; ഇത്രയും വേണായിരുന്നോ എന്ന് സോഷ്യല്‍ മീഡിയ
കൊച്ചി: വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിംഗ് ഷൂട്ട് വൈറലാക്കാന്‍ നവദമ്പതിമാരും ഫോട്ടോ ഗ്രാഫര്‍മാരും വ്യത്യസ്ത ആശയങ്ങള്‍ തെരഞ്ഞെടുക്കാന്‍ മത്സരിക്കുന്ന കാലമാണിത്. തങ്ങളുടെ ഫോട്ടോ ഷൂട്ട് വൈറലാകണമെന്ന ചിന്ത മാത്രമേ അവര്‍ക്കുള്ളൂ. അതിനുവേണ്ടി വ്യത്യസ്തമായ ഏതുതരം വേഷങ്ങളും അവര്‍ സ്വീകരിക്കും. അത്തരത്തില്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ കണ്ട ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആളുകളെ ഞെട്ടിച്ചു. ഒറ്റ നോട്ടത്തില്‍ ശവങ്ങള്‍ പൊങ്ങിക്കിടക്കുന്നതുപോലെ വരനും വധുവും വെള്ളത്തില്‍ കിടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വെള്ളനിറത്തിലുള്ള വിവാഹ വസ്ത്രങ്ങള്‍ ധരിച്ചാണ് നവദമ്പതികളുടെ ഫോട്ടോ ഷൂട്ട്. …