ബാഡൂരില്‍ കര്‍ണ്ണാടക മദ്യവും നീര്‍ച്ചാല്‍, ഗോളിയടുക്കയില്‍ ചാരായ വാഷും പിടികൂടി; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണ്ണാടക മദ്യവും ചാരായ വാഷുമായി രണ്ടുപേരെ എക്‌സൈസ് അധികൃതര്‍ അറസ്റ്റു ചെയ്തു.
കന്യപ്പാടിയിലെ ജി കെ സന്തോഷി(35)നെ 50 ലിറ്റര്‍ ചാരായ വാഷുമായി ഗോളിയടുക്കയില്‍ വച്ച് ബദിയഡുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു പി ആറും സംഘവുമാണ് അറസ്റ്റു ചെയ്തത്. എക്‌സൈസ് സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ എ കൃഷ്ണ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ സാബു, മഞ്ജുനാഥ ആള്‍വ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി സദാനന്ദന്‍, ടി ധന്യ എന്നിവരും ഉണ്ടായിരുന്നു.
ബാഡൂര്‍, നെയിമുഗര്‍ സ്വദേശി സീതാരാമ റൈയെ 3.78 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ വി ശ്രാവണും സംഘവുമാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ നേതൃത്വത്തില്‍ കര്‍ണ്ണാടക മദ്യം വില്‍പ്പന നടത്തുന്നതായി കാണിച്ച് ബാഡൂരില്‍ നിന്നു മുഖ്യമന്ത്രിക്കു പരാതി പോയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് സീതാരാമറൈയെ പിടികൂടിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിലവില്‍ നാലുകേസുകള്‍ ഉള്ളതായി കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ കെ പീതാംബരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം അഖിലേഷ്, വി ജിതിന്‍, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page