മനുലാല്‍ മേലത്ത് ഉദുമയിൽ ബി ജെ പി സ്ഥാനാർത്ഥി; കാഞ്ഞങ്ങാട്ട് ബൽരാജ്

കാസർകോട് : ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദുമ അസംബ്ലി നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കും.രാഷ്ട്രീയ സ്വയംസേവക് സംഘത്തില്‍ കൂടി പൊതുരംഗത്തുവന്ന മനുലാല്‍ ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍ വഹിച്ചു. 2016 ല്‍ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ജനറല്‍ സെക്രട്ടറിയായി. 2020ല്‍ കാസര്‍കോട് ജില്ലാസെക്രട്ടറിയായും, 2025 ല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. കുറ്റിക്കോല്‍ പഞ്ചായത്തിലെ മാനടുക്കം സ്വദേശിയായ മനുലാല്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 38 കാരനായ മനുലാല്‍ കാസര്‍കോട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവും നടത്തുന്നു.മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്എന്നീ ഭാഷകൾ അറിയാം.അമ്മ: രമണി.

കാഞ്ഞങ്ങാട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം ബല്‍രാജ് (54). മത്സരിക്കും. നിലവിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റാണ്. 2015 മുതല്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു വരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ അച്ഛന്‍ എല്‍.മദന്‍ മോഹന്‍ നായ്ക്കിന്റെ കൂടെ സഹായിയായി ജോലിക്ക് പോയി. നഗരത്തിലുള്ള റെയിന്‍ബോ ജ്വല്ലറിയിലായിരുന്നു അന്നു സഹായിയായി കൂടെ നിന്നത്. 1991 ല്‍ സഹോദരങ്ങള്‍ ചേര്‍ന്നു ദീപാ ഗ്രൂപ്പ് ആരംഭിച്ചു. ഇതോടെ ജില്ലയിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകരായി മാറി. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 12 പെട്രോള്‍ ബങ്കുകള്‍, രാജ് റസിഡന്‍സി, ദീപാ ഗോള്‍ഡ് എന്നീ സ്ഥാപനങ്ങള്‍ സഹോദരനോടൊപ്പം നടത്തുന്നു. ബിസിനസ് തിരക്കുകള്‍ക്കിടയിലും 20 വര്‍ഷം മുമ്പ് സജീവ രാഷ്ട്രീയത്തിലേക്കെത്തി. ഭാര്യ: വന്ദന (മുന്‍ നഗരസഭ കൗണ്‍സിലര്‍). മക്കള്‍: ഗണേഷ്, പ്രണവ്.കൊങ്കിണി, തുളു, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page